---
title: "മെഡിക്കൽ കോളജ് ആശുപത്രിയിലെ പാർക്കിങ് ഗ്രൗണ്ടിൽ നവജാത ശിശുവിൻ്റെ മൃതദേഹം കണ്ടെത്തി"
english_title: "Newborn baby's body found in the parking lot of Medical College Hospital."
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/351055/newborn-babys-body-found-in-the-parking-lot-of-medical-college-hospital"
published_at: "2026-04-02T09:42:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69cdecba089b3_1000379681.png"
keywords: []
---

# മെഡിക്കൽ കോളജ് ആശുപത്രിയിലെ പാർക്കിങ് ഗ്രൗണ്ടിൽ നവജാത ശിശുവിൻ്റെ മൃതദേഹം കണ്ടെത്തി

> **Lead Summary:** തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിലെ പാർക്കിങ് ഗ്രൗണ്ടിൽ നവജാത ശിശുവിൻ്റെ മൃതദേഹം കണ്ടെത്തി. ആശുപത്രിയിലെ സൂപ്പർ സ്പെഷ്യലിറ്റി ബ്ലോക്കിന് സമീപമുള്ള പാർക്കിങ് ഏരിയയിലാണ് മൃതദേഹം കാണപ്പെട്ടത്. എസ്.എ.ടി ആശുപത്രിയിൽ മാസം തികയാതെ പ്രസവിച്ച കുഞ്ഞിൻ്റേതാണ് മൃതദേഹമെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്. സുരക്ഷാ ഉദ്യോഗസ്ഥരാണ് ആശുപത്രിയിലെ സൂപ്പർ സ്പെഷ്യലിറ്റി ബ്ലോക്കിനടുത്തുള്ള പാർക്കിങ് ഗ്രൗണ്ടിൽ നിന്ന് കുഞ്ഞിൻ്റെ മൃതദേഹം കണ്ടെത്തിയത്.

## Article Content

തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിലെ പാർക്കിങ് ഗ്രൗണ്ടിൽ നവജാത ശിശുവിൻ്റെ മൃതദേഹം കണ്ടെത്തി. ആശുപത്രിയിലെ സൂപ്പർ സ്പെഷ്യലിറ്റി ബ്ലോക്കിന് സമീപമുള്ള പാർക്കിങ് ഏരിയയിലാണ് മൃതദേഹം കാണപ്പെട്ടത്. എസ്.എ.ടി ആശുപത്രിയിൽ മാസം തികയാതെ പ്രസവിച്ച കുഞ്ഞിൻ്റേതാണ് മൃതദേഹമെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്. സുരക്ഷാ ഉദ്യോഗസ്ഥരാണ് ആശുപത്രിയിലെ സൂപ്പർ സ്പെഷ്യലിറ്റി ബ്ലോക്കിനടുത്തുള്ള പാർക്കിങ് ഗ്രൗണ്ടിൽ നിന്ന് കുഞ്ഞിൻ്റെ മൃതദേഹം കണ്ടെത്തിയത്.

മെഡിക്കൽ കോളജ് പൊലീസ് സ്ഥലത്തെത്തി ഉടൻ തന്നെ മൃതദേഹം മോർച്ചറിയിലേക്ക് മാറ്റി.ബന്ധുക്കൾക്ക് കൈമാറിയ നവജാത ശിശുവിന്റെ മൃതദേഹം പാർക്കിങ് പരിസരത്ത് ഉപേക്ഷിതായിരിക്കാമെന്ന പ്രാഥമിക നിഗമനത്തിലാണ് പൊലീസ്. ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി പൊലീസ് കുഞ്ഞിൻ്റെ മൃതദേഹം മോർച്ചറിയിലേക്ക് മാറ്റി. മെഡിക്കൽ കോളജ് പൊലീസ് സംഭവത്തിൽ അന്വേഷണം ആരംഭിച്ചു. കഴിഞ്ഞ ദിവസങ്ങളിലായി മെഡിക്കൽ കോളജിൽ മരിച്ച നവജാത ശിശുക്കളുടെ വിവരങ്ങൾ തേടുകയാണ്.

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/351055/newborn-babys-body-found-in-the-parking-lot-of-medical-college-hospital)