---
title: "ലൈംഗികാതിക്രമക്കേസ് ; യുവനടിയുടെ പരാതിയിൽ  സംവിധായകൻ രഞ്ജിത്ത് റിമാൻഡിൽ "
english_title: "Sexual assault case: Director Ranjith remanded in custody on complaint of young actress."
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/350866/sexual-assault-case-director-ranjith-remanded-in-custody-on-complaint-of-young-actress"
published_at: "2026-04-01T08:19:00+05:30"
category: "Ernakulam "
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69cc87bc850dd_1000548702.png"
keywords: []
---

# ലൈംഗികാതിക്രമക്കേസ് ; യുവനടിയുടെ പരാതിയിൽ  സംവിധായകൻ രഞ്ജിത്ത് റിമാൻഡിൽ 

> **Lead Summary:** കൊച്ചി: ലൈംഗികാതിക്രമം നടത്തിയെന്ന യുവനടിയുടെ പരാതിയിൽ സംവിധായകൻ രഞ്ജിത്തിനെ റിമാൻഡ് ചെയ്‌തു.

## Article Content

കൊച്ചി: ലൈംഗികാതിക്രമം നടത്തിയെന്ന യുവനടിയുടെ പരാതിയിൽ സംവിധായകൻ രഞ്ജിത്തിനെ റിമാൻഡ് ചെയ്‌തു.

കാക്കനാട് സബ് ജയിലിൽ 14 ദിവസത്തേക്കാണ് റിമാൻഡ് ചെയ്തത്. അതേസമയം ജാമ്യാപേക്ഷ നൽകുമെന്ന് രഞ്ജിതിൻ്റെ അഭിഭാഷകൻ മാധ്യമങ്ങളോട് പറഞ്ഞു. വൈദ്യപരിശോധനയ്ക്ക് ശേഷം ബുധൻ രാവിലെയാണ് രഞ്ജിതിനെ മജിസ്ട്രേറ്റിന്റെ വസതിയിൽ ഹാജരാക്കിയത്.

ചൊവ്വ രാത്രി 10.15ഓടെ ഇടുക്കിയിലേക്കുള്ള യാത്രയ്ക്കിടെ തൊടുപുഴയ്ക്ക് സമീപം മുട്ടത്തുവച്ചാണ് രഞ്ജിതിനെ കസ്റ്റഡിയിലെടുത്തത്. സിനിമ ചിത്രീകരണത്തിനിടെ രഞ്ജിത്ത് നടിയോട് അപമര്യാദയായി പെരുമാറിയെന്നാണ് പരാതി. നടി ഡിജിപിക്കും എറണാകുളം സെൻട്രൽ പൊലീസിലുമാണ് പരാതിനൽകിയത്.

പ്രാഥമികാന്വേഷണത്തിനു ശേഷം അറസ്റ്റ് ചെയ്യാൻ റേഞ്ച് ഐജി നിർദേശിക്കുകയായിരുന്നു. പരാതി ഇടുക്കി എസ്‌പിക്ക് കൈമാറുകയായിരുന്നു. കേസിൽ നടിയുടെ രഹസ്യ മൊഴി രേഖപ്പെടുത്തിയിരുന്നു.

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/350866/sexual-assault-case-director-ranjith-remanded-in-custody-on-complaint-of-young-actress)