---
title: "യുവാവ് കാട്ടിൽ മരിച്ച നിലയിൽ ; അരയ്ക്ക് താഴേക്ക് മുറിവ്"
english_title: "Young man found dead in forest; wounds below the waist."
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/350697/young-man-found-dead-in-forest-wounds-below-the-waist"
published_at: "2026-03-31T07:52:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69cb300ea9b3e_1000547510.png"
keywords: []
---

# യുവാവ് കാട്ടിൽ മരിച്ച നിലയിൽ ; അരയ്ക്ക് താഴേക്ക് മുറിവ്

> **Lead Summary:** പുനലൂരിൽ ആദിവാസി യുവാവ് കാട്ടിൽ ദുരൂഹസാഹചര്യത്തിൽ മരിച്ച നിലയിൽ. സോമരാജൻ എന്നയാളാണ് മരിച്ചത്. വീടിന് സമീപമുള്ള കാട്ടിൽ നാട്ടുകാരാണ് ഇദ്ദേഹത്തെ മരിച്ച നിലയിൽ കണ്ടെത്തിയത്. തേൻ വിൽപനയ്ക്കായി കഴിഞ്ഞ ദിവസമാണ് അദ്ദേഹം വീട്ടിൽ നിന്ന് ഇറങ്ങിയത്.

## Article Content

പുനലൂരിൽ ആദിവാസി യുവാവ് കാട്ടിൽ ദുരൂഹസാഹചര്യത്തിൽ മരിച്ച നിലയിൽ. സോമരാജൻ എന്നയാളാണ് മരിച്ചത്. വീടിന് സമീപമുള്ള കാട്ടിൽ നാട്ടുകാരാണ് ഇദ്ദേഹത്തെ മരിച്ച നിലയിൽ കണ്ടെത്തിയത്. തേൻ വിൽപനയ്ക്കായി കഴിഞ്ഞ ദിവസമാണ് അദ്ദേഹം വീട്ടിൽ നിന്ന് ഇറങ്ങിയത്.

അരയ്ക്ക് താഴെ പരിക്കേറ്റ നിലയിലാണ് മൃതദേഹം. ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി മൃതദേഹം താലൂക്ക് ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്. അസ്വാഭാവിക മരണത്തിന് പുനലൂർ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഏതെങ്കിലും മൃഗത്തിൻ്റെ ആക്രമണമാണോ മറ്റെന്തെങ്കിലും സാഹചര്യമാണോ എന്നതാണ് പൊലീസ് അന്വേഷിക്കുന്നത്.

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/350697/young-man-found-dead-in-forest-wounds-below-the-waist)