---
title: "നടുറോഡിൽ വാക്കുതർക്കം ; യുവാവിന്റെ ജനനേന്ദ്രിയം മുറിച്ചുമാറ്റി ക്രൂര ആക്രമണം"
english_title: "Argument in the middle of the road; Brutal attack, cutting off the genitals of a young man."
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/350624/argument-in-the-middle-of-the-road-brutal-attack-cutting-off-the-genitals-of-a-young-man"
published_at: "2026-03-30T15:16:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69ca469250e8d_1000406193.png"
keywords: []
---

# നടുറോഡിൽ വാക്കുതർക്കം ; യുവാവിന്റെ ജനനേന്ദ്രിയം മുറിച്ചുമാറ്റി ക്രൂര ആക്രമണം

> **Lead Summary:** മുംബൈ: മഹാരാഷ്ട്രയിലെ ഛത്രപതി സംഭാജിനഗറിൽ നടുറോഡിലുണ്ടായ തർക്കത്തെത്തുടർന്ന് യുവാവിന്റെ ജനനേന്ദ്രിയം മുറിച്ചുമാറ്റി ക്രൂര ആക്രമണം.

## Article Content

മുംബൈ: മഹാരാഷ്ട്രയിലെ ഛത്രപതി സംഭാജിനഗറിൽ നടുറോഡിലുണ്ടായ തർക്കത്തെത്തുടർന്ന് യുവാവിന്റെ ജനനേന്ദ്രിയം മുറിച്ചുമാറ്റി ക്രൂര ആക്രമണം.

തിങ്കളാഴ്ച ഗംഗാപൂർ-ലാസൂർ റോഡിലെ ഷിൻഡേവാഡി ഗ്രാമത്തിന് സമീപമാണ് 32 വയസ്സുകാരനായ ലോറി ഡ്രൈവർക്ക് നേരെ ഈ അതിക്രമം നടന്നത്. മിനി പിക്ക് അപ്പ് വാനിൽ സാധനങ്ങൾ ഇറക്കി സുഹൃത്തിനൊപ്പം മടങ്ങുകയായിരുന്നു യുവാവ്. സാങ്കേതിക തകരാർ മൂലം വാഹനം ഒരു വളവിൽ നിർത്തേണ്ടി വന്നതാണ് സംഭവങ്ങളുടെ തുടക്കം.

ഈ സമയം അമിതവേഗതയിലെത്തിയ മറ്റൊരു വാൻ യുവാവിൻ്റെ വാഹനത്തിൽ ഇടിക്കാതെ കഷ്ടിച്ച് ഒഴിവായി. ഇതിനെച്ചൊല്ലി ഇരുവിഭാഗവും തമ്മിൽ രൂക്ഷമായ വാക്ക് തർക്കവും കയ്യാങ്കളിയുമുണ്ടായി. തുടർന്ന് വാനിലുണ്ടായിരുന്ന ആറ് പേരടങ്ങുന്ന സംഘം യുവാവിനെ അടുത്തുള്ള വയലിലേക്ക് ഓടിച്ചുപിടിക്കുകയും ക്രൂരമായി മർദ്ദിക്കുകയുമായിരുന്നു. മർദ്ദനത്തിനൊടുവിൽ സംഘം യുവാവിന്റെ ജനനേന്ദ്രിയം അറുത്തെടുത്ത് റോഡിൽ ഉപേക്ഷിച്ച ശേഷം സ്ഥലത്തുനിന്ന് രക്ഷപ്പെട്ടു.

ഗുരുതരമായി പരിക്കേറ്റ യുവാവിനെ പിന്നീട് ആശുപത്രിയിൽ പ്രവേശപ്പിച്ചു. സംഭവത്തിൽ പൊലീസ് കേസെടുത്ത് അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്. ഒളിവിൽ പോയ പ്രതികൾക്കായി തിരച്ചിൽ തുടരുകയാണെന്നും ഉടൻ തന്നെ ഇവരെ പിടികൂടുമെന്നും പൊലീസ് ഉദ്യോഗസ്ഥർ അറിയിച്ചു.

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/350624/argument-in-the-middle-of-the-road-brutal-attack-cutting-off-the-genitals-of-a-young-man)