---
title: "കാറുകൾ തമ്മിൽ കൂട്ടിയിടിച്ച്  അപകടം ; രണ്ട് മലയാളികളുൾപ്പെടെ മൂന്നുപേർക്ക് ദാരുണാന്ത്യം"
english_title: "Three people, including two Malayalis, die in car-to-car collision."
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/350527/three-people-including-two-malayalis-die-in-car-to-car-collision"
published_at: "2026-03-30T09:06:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69c9efb52910e_1000546491.jpg"
keywords: []
---

# കാറുകൾ തമ്മിൽ കൂട്ടിയിടിച്ച്  അപകടം ; രണ്ട് മലയാളികളുൾപ്പെടെ മൂന്നുപേർക്ക് ദാരുണാന്ത്യം

> **Lead Summary:** കോയമ്പത്തൂർ മധുക്കര ദേശീയപാതയിൽ കാറുകൾ തമ്മിൽ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ രണ്ട് മലയാളികളുൾപ്പെടെ മൂന്നുപേർക്ക് ദാരുണാന്ത്യം. പാലക്കാട് ചിറ്റൂർ ചന്ദനപ്പുറം സ്വദേശി അജിത്ത് , പിരായിരി സ്വദേശി വിനീഷ് എന്നിവരാണ് മരിച്ച മലയാളികൾ.

## Article Content

കോയമ്പത്തൂർ മധുക്കര ദേശീയപാതയിൽ കാറുകൾ തമ്മിൽ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ രണ്ട് മലയാളികളുൾപ്പെടെ മൂന്നുപേർക്ക് ദാരുണാന്ത്യം. പാലക്കാട് ചിറ്റൂർ ചന്ദനപ്പുറം സ്വദേശി അജിത്ത് , പിരായിരി സ്വദേശി വിനീഷ് എന്നിവരാണ് മരിച്ച മലയാളികൾ.

ഇവർ ഫോട്ടോഗ്രാഫർമാരാണ്. ഊട്ടിയിൽ നിന്നും ഫോട്ടോഗ്രാഫി വർക്ക് കഴിഞ്ഞ് മടങ്ങുമ്പോഴായിരുന്നു സംഭവം. അപകടത്തിൽ നാല് പേർക്ക് പരിക്കേറ്റു. വൈകിട്ട് ചാവടി മേൽപ്പാലത്തിലായിരുന്നു അപകടം. എതിർദിശയിൽ വന്ന കാർ ഫോട്ടോഗ്രാഫർമാർ സഞ്ചരിച്ച കാറിലേക്ക് നിയന്ത്രണം വിട്ട് ഇടിച്ച് കയറുകയായിരുന്നു. ഇരുവാഹനങ്ങളും തലകീഴായി മറിഞ്ഞു. വാഹനങ്ങൾ വെട്ടിപ്പൊളിച്ചാണ് ഇവരെ പുറത്തെടുത്തത്.

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/350527/three-people-including-two-malayalis-die-in-car-to-car-collision)