---
title: "ശ്വാസതടസ്സത്തെ തുടർന്ന് ചികിത്സ തേടി ; 66 വയസ്സുകാരിയുടെ നെഞ്ചിൽ നിന്ന് 3 കിലോ തൂക്കമുള്ള ട്യൂമർ"
english_title: "66-year-old woman seeks treatment for shortness of breath; 3 kg tumor found in her chest."
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/350271/66-year-old-woman-seeks-treatment-for-shortness-of-breath-3-kg-tumor-found-in-her-chest"
published_at: "2026-03-28T14:30:00+05:30"
category: "Ernakulam "
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69c7991085494_1000544640.png"
keywords: []
---

# ശ്വാസതടസ്സത്തെ തുടർന്ന് ചികിത്സ തേടി ; 66 വയസ്സുകാരിയുടെ നെഞ്ചിൽ നിന്ന് 3 കിലോ തൂക്കമുള്ള ട്യൂമർ

> **Lead Summary:** കൊച്ചി : ശ്വാസതടസ്സത്തെ തുടർന്നുചികിത്സ തേടിയ 66 വയസ്സുകാരിയുടെ നെഞ്ചിൽ നിന്ന് 3 കിലോ തൂക്കമുള്ള ട്യൂമർ വെൽകെയർ ആശുപത്രിയിലെ ഡോക്ടർമാർ വിജയകരമായി നീക്കം ചെയ്തു.

## Article Content

കൊച്ചി : ശ്വാസതടസ്സത്തെ തുടർന്നുചികിത്സ തേടിയ 66 വയസ്സുകാരിയുടെ നെഞ്ചിൽ നിന്ന് 3 കിലോ തൂക്കമുള്ള ട്യൂമർ വെൽകെയർ ആശുപത്രിയിലെ ഡോക്ടർമാർ വിജയകരമായി നീക്കം ചെയ്തു.

രക്തക്കുഴലുകൾക്കു ചുറ്റുമുള്ള പ്രത്യേക കോശങ്ങളിൽ നിന്നു രൂപപ്പെട്ട ട്യൂമർ നീക്കം ചെയ്യാനുള്ള ശസ്ത്രക്രിയ ഏറെ വെല്ലുവിളികൾ നിറഞ്ഞതായിരുന്നു. ട്യൂമറിലേക്കുള്ള രക്തയോട്ടം നിയന്ത്രിച്ചാണു ശസ്ത്രക്രിയ നടത്തിയത്. ശസ്ത്രക്രിയയ്ക്കു ശേഷം 6 ദിവസത്തിനകം രോഗി ആശുപത്രി വിട്ടു.

കാർഡിയാക് സർജൻമാരായ ഡോ. റിജു നായർ, ഡോ. ശിവ് നായർ, ഡോ. സറിയ, കാർഡിയാക് അനസ്‌തീസിയോളജിസ്റ്റ് ഡോ. മേരി, പൾമനോളജിസ്‌റ്റ് ഡോ. മാത്യു വർഗീസ്, തുടങ്ങിയവരുടെ നേതൃത്വത്തിലായിരുന്നു ശസ്ത്രക്രിയ.

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/350271/66-year-old-woman-seeks-treatment-for-shortness-of-breath-3-kg-tumor-found-in-her-chest)