---
title: "ഓപ്പറേഷൻ സ്റ്റീൽ ബേർഡിൽ നാല് ക്രിമിനലുകൾ പൊലീസ് പിടിയിൽ"
english_title: "Police arrest four criminals in Operation "
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/350193/police-arrest-four-criminals-in-operation-steel-bird"
published_at: "2026-03-28T11:26:00+05:30"
category: "Ernakulam "
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69c76ed60b392_1000544423.jpg"
keywords: []
---

# ഓപ്പറേഷൻ സ്റ്റീൽ ബേർഡിൽ നാല് ക്രിമിനലുകൾ പൊലീസ് പിടിയിൽ

> **Lead Summary:** > ആലുവ : റൂറൽ ജില്ലാ പൊലീസിൻ്റെ ഓപ്പറേഷൻ "സ്റ്റീൽ ബേർഡിൽ' നാല് ക്രിമിനലുകൾ പൊലീസ് പിടിയിൽ.

## Article Content

> ആലുവ : റൂറൽ ജില്ലാ പൊലീസിൻ്റെ ഓപ്പറേഷൻ "സ്റ്റീൽ ബേർഡിൽ' നാല് ക്രിമിനലുകൾ പൊലീസ് പിടിയിൽ.

പാറക്കടവ്, കോടുശേരി ചേറോത്ത് വിനീത് (37), എടത്തല പൊട്ടച്ചിറ വെങ്ങോടൻ ബിലാൽ (32), പെരിങ്ങോട്ടിൽ ശരത് (33), തൃക്കാക്കര ജഡ്‌ജിമുക്ക് അജാസ് (33) എന്നിവരാണ് പിടിയലായത്.

നിരവധി കേസുകളിലെ പ്രതിയാണ് വിനീത്. ഇയാളിൽനിന്ന് പ്രത്യേക രൂപകൽപ്പന ചെയ്ത കത്തി കണ്ടെടുത്തു. കാറും കസ്റ്റഡിയിലെടുത്തു. അജാസ് പൊട്ടച്ചിറയിൽ നടത്തുന്ന കോഴിഫാമിൽനിന്ന് പത്തോളം ഗുണ്ടുകൾ കണ്ടെടുത്തു. ബിലാലും ശരത്തും ഗുണ്ടാലിസ്റ്റിലുള്ളവരും നിരവധി ക്രിമിനൽ കേസിൽ ഉൾപ്പെട്ടവരുമാണ്. ആയുധങ്ങളും ഇവരിൽനിന്ന് കണ്ടെടുത്തിട്ടുണ്ട്.

റൂറൽ ജില്ലാ പൊലീസ് മേധാവി കെ എസ് സുദർശന്റെ മേൽനോട്ടത്തിൽ ഒറ്റദിവസത്തെ ഓപ്പറേഷനിലാണ് നാല് ക്രിമിനലുകളെ കസ്റ്റഡിയിലെടുത്തത്. പിടികൂടിയവരെ വിശദമായി ചോദ്യം ചെയ്തുവരുന്നതായി പൊലീസ് അറിയിച്ചു.

> ക്രിമിനലുകളെ പിടികൂടുന്നതിന് പ്രത്യേകമായി നടത്തുന്നതാണ് ഓപ്പറേഷൻ "സ്റ്റീൽ ബേർഡ്' എന്ന് പൊലീസ് പറഞ്ഞു.

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/350193/police-arrest-four-criminals-in-operation-steel-bird)