---
title: "തൃപ്പൂണിത്തുറയിലെ യുഡിഎഫ് സ്ഥാനാർത്ഥിയുടെ പ്രചാരണ ബോർഡുകൾ പൊലീസുകാർ നശിപ്പിച്ചതായി ആരോപണം"
english_title: "Police officers allegedly destroyed the campaign boards of the UDF candidate in Tripunithura."
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/350153/police-officers-allegedly-destroyed-the-campaign-boards-of-the-udf-candidate-in-tripunithura"
published_at: "2026-03-28T09:11:00+05:30"
category: "Ernakulam "
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69c74df9bd404_1000543905.jpg"
keywords: []
---

# തൃപ്പൂണിത്തുറയിലെ യുഡിഎഫ് സ്ഥാനാർത്ഥിയുടെ പ്രചാരണ ബോർഡുകൾ പൊലീസുകാർ നശിപ്പിച്ചതായി ആരോപണം

> **Lead Summary:** തൃപ്പൂണിത്തുറയിലെ യുഡിഎഫ് സ്ഥാനാർത്ഥി ദീപക് ജോയിയുടെ പ്രചാരണ ബോർഡുകൾ പൊലീസുകാർ നശിപ്പിച്ചതായി ആരോപണം.

## Article Content

തൃപ്പൂണിത്തുറയിലെ യുഡിഎഫ് സ്ഥാനാർത്ഥി ദീപക് ജോയിയുടെ പ്രചാരണ ബോർഡുകൾ പൊലീസുകാർ നശിപ്പിച്ചതായി ആരോപണം.

പള്ളുരുത്തി-കുമ്പളങ്ങി വഴിയിൽ മൈത്രി നഗർ ലെയ്നിൽ തോംസൺ എന്ന വ്യക്തിയുടെ സ്വകാര്യ ഭൂമിയിൽ സ്ഥാപിച്ചിരുന്ന ബോർഡുകളാണ് നശിപ്പിക്കപ്പെട്ടത്.

ഇന്നലെ രാത്രിയോടെ കൺട്രോൾ റൂം ജീപ്പിലെത്തിയ പൊലീസുകാർ നശിപ്പിച്ചതായാണ് സ്ഥാനാർഥിയുടെ ആരോപണം. സംഭവത്തിൽ നിയോജകമണ്ഡലം കമ്മിറ്റി കമ്മീഷണർക്ക് പരാതി നൽകിയിട്ടുണ്ട്. ബോർഡുകൾ നശിപ്പിക്കുന്നതിൻ്റെ സിസിടിവി ദൃശ്യങ്ങൾ യുഡിഎഫ് ക്യാമ്പ് പുറത്തുവിട്ടു. ഡിഫെയ്സ്മെന്റ്റ് സ്ക‌്വാഡ് ആണെന്നാണ് പൊലീസ് വിശദീകരണം.

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/350153/police-officers-allegedly-destroyed-the-campaign-boards-of-the-udf-candidate-in-tripunithura)