---
title: "സ്കൂ‌ൾ വിട്ട് വീട്ടിലേക്ക് മടങ്ങുകയായിരുന്ന 12 വയസ്സുകാരിക്ക് നേരെ ലൈംഗികാതിക്രമം ; യുവാവ് അറസ്റ്റിൽ"
english_title: "A 12-year-old girl was sexually assaulted while returning home from school; a youth was arrested."
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/350032/a-12-year-old-girl-was-sexually-assaulted-while-returning-home-from-school-a-youth-was-arrested"
published_at: "2026-03-27T13:46:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69c63cd227094_1000543446.png"
keywords: []
---

# സ്കൂ‌ൾ വിട്ട് വീട്ടിലേക്ക് മടങ്ങുകയായിരുന്ന 12 വയസ്സുകാരിക്ക് നേരെ ലൈംഗികാതിക്രമം ; യുവാവ് അറസ്റ്റിൽ

> **Lead Summary:** കാസർകോഡ് : സ്കൂ‌ൾ വിട്ട് വീട്ടിലേക്ക് മടങ്ങുകയായിരുന്ന 12 വയസ്സുകാരിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ യുവാവിനെ കുമ്പള പോലീസ് അറസ്റ്റ് ചെയ്തു‌.

## Article Content

കാസർകോഡ് : സ്കൂ‌ൾ വിട്ട് വീട്ടിലേക്ക് മടങ്ങുകയായിരുന്ന 12 വയസ്സുകാരിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ യുവാവിനെ കുമ്പള പോലീസ് അറസ്റ്റ് ചെയ്തു‌.

വയനാട് കൽപ്പറ്റ എമിലി സ്വദേശിയും നിലവിൽ ബദൂർ ഷേണിയിൽ താമസക്കാരനുമായ അതുലിനെയാണ് (22) പോലീസ് പിടികൂടിയത്.

24ന് വൈകീട്ട് 3.50ഓടെ പുത്തിഗെയിലെ മര ക്കാട് മുഗു റോഡിലായിരുന്നു സംഭവം. സ്‌കൂൾ കഴിഞ്ഞ് നടന്നുപോവുകയായിരുന്ന പെൺകു ട്ടിയുടെ അടുത്തെത്തിയ പ്രതി, താൻ ഓടിച്ചിരു ന്ന കാർ നിർത്തി ലൈംഗിക ഉദ്ദേശ്യത്തോടുകൂ ടി നഗ്നതാപ്രദർശനം നടത്തുകയായിരുന്നു.

കുമ്പള സബ് ഇൻസ്പെക്ടർമാരായ സനീത്, അ നന്തകൃഷ്ണ‌ൻ എന്നിവരുടെ നേതൃത്വത്തിലു ള്ള സംഘമാണ് പ്രതിയെ പിടികൂടിയത്. ഇയാളെ കോടതി റിമാൻഡ് ചെയ്‌തു.

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/350032/a-12-year-old-girl-was-sexually-assaulted-while-returning-home-from-school-a-youth-was-arrested)