---
title: "ക്ഷേത്രങ്ങൾ കേന്ദ്രീകരിച്ചു മോഷണം പതിവ് ; യുവാക്കൾ അറസ്റ്റിൽ"
english_title: "Youths arrested for thefts centered around temples."
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/350029/youths-arrested-for-thefts-centered-around-temples"
published_at: "2026-03-27T13:38:00+05:30"
category: "Ernakulam "
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69c63b22440e9_1000543318.png"
keywords: []
---

# ക്ഷേത്രങ്ങൾ കേന്ദ്രീകരിച്ചു മോഷണം പതിവ് ; യുവാക്കൾ അറസ്റ്റിൽ

> **Lead Summary:** പള്ളുരുത്തി : ക്ഷേത്രങ്ങൾ കേന്ദ്രീകരിച്ചു മോഷണം പതിവാക്കിയ യുവാക്കളെ പനങ്ങാട് പൊലീസ് അറസ്‌റ്റ് ചെയ്തു.

## Article Content

പള്ളുരുത്തി : ക്ഷേത്രങ്ങൾ കേന്ദ്രീകരിച്ചു മോഷണം പതിവാക്കിയ യുവാക്കളെ പനങ്ങാട് പൊലീസ് അറസ്‌റ്റ് ചെയ്തു.

പനങ്ങാട് സ്വദേശികളായ പണ്ടേക്കാട്ടു വീട്ടിൽ ഡാർവിൻ (23), മാനാട്ടിൽ വീട്ടിൽ ശ്യാമപ്രസാദ് (18) എന്നിവരെയാണ് പിടികൂടിയത്.

രാത്രികളിൽ ബൈക്കിൽ കറങ്ങിനടന്ന് ക്ഷേത്രങ്ങളിൽ പ്രവേശിച്ച് പൂട്ട് തകർത്ത് ഭണ്ഡാരം, കിണ്ടികൾ, വിളക്കുകൾ, വിലപിടിപ്പുള്ള ഓട്ടുപാത്രങ്ങൾ എന്നിവ മോഷ്‌ടിക്കുന്നതായിരുന്നു. ഇവരുടെ പതിവ്. മോഷ്‌ടിച്ച ബൈക്കിൽ വ്യാജ നന്‌പർപ്ലേറ്റ് ഘടിപ്പിച്ചായിരുന്നു മോഷണത്തിനുള്ള യാത്രകൾ എന്നതിനാൽ പൊലീസിന് ഇവരെ പിടികൂടുക എന്നത് ശ്രമകരമായ ജോലിയായിരുന്നു.

നിരവധി സിസിടിവി കാമറകൾ പരിശോധിച്ച് സഞ്ചാരപാത മനസ്സിലാക്കി നടത്തിയ അന്വേഷണത്തിലാണ് പ്രതികളെ പിടികൂടിയത്.

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/350029/youths-arrested-for-thefts-centered-around-temples)