---
title: "ഗൂഗിൾ മാപ്പ് പിന്തുടർന്നു ; ലോറി കാറുമായി കൂട്ടിയിടിച്ച് വൻ അപകടം , കാറിൽ ഉറങ്ങുകയായിരുന്ന ഡ്രൈവർക്ക് ദാരുണാന്ത്യം"
english_title: "Google Maps followed; Lorry collides with car, driver who was sleeping in car dies in tragic accident."
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/350014/google-maps-followed-lorry-collides-with-car-driver-who-was-sleeping-in-car-dies-in-tragic-accident"
published_at: "2026-03-27T12:22:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69c62934465d9_1000543327.jpg"
keywords: []
---

# ഗൂഗിൾ മാപ്പ് പിന്തുടർന്നു ; ലോറി കാറുമായി കൂട്ടിയിടിച്ച് വൻ അപകടം , കാറിൽ ഉറങ്ങുകയായിരുന്ന ഡ്രൈവർക്ക് ദാരുണാന്ത്യം

> **Lead Summary:** ബംഗളൂരു സൗത്തിലെ കുറുബരഹള്ളിയിൽ ഗൂഗിൾ മാപ്പ് പിന്തുടർന്നെത്തിയ ലോറി കാറുമായി കൂട്ടിയിടിച്ച് വൻ അപകടം.

## Article Content

ബംഗളൂരു സൗത്തിലെ കുറുബരഹള്ളിയിൽ ഗൂഗിൾ മാപ്പ് പിന്തുടർന്നെത്തിയ ലോറി കാറുമായി കൂട്ടിയിടിച്ച് വൻ അപകടം.

നിയന്ത്രണം വിട്ട ലോറി നിർത്തിയിട്ടിരുന്ന കാറിലിടിക്കുകയും തുടർന്ന് ഇരു വാഹനങ്ങളും തീപിടിച്ച് കത്തുകയുമായിരുന്നു. കാറിനുള്ളിൽ ഉറങ്ങുകയായിരുന്ന ഡ്രൈവർ അംബാദാസ് (23) ദാരുണമായി കൊല്ലപ്പെട്ടു.

ആന്ധ്രാപ്രദേശിൽ നിന്നും ഇരുമ്പ് കമ്പികളുമായി വന്ന ലോറിയാണ് അപകടത്തിൽപ്പെട്ടത്. ഗൂഗിൾ മാപ്പ് നിർദ്ദേശിച്ച വഴിയിലൂടെ വരുന്നതിനിടെ കുത്തനെയുള്ള ഇറക്കത്തിൽ വെച്ച് ലോറിയുടെ നിയന്ത്രണം നഷ്ടപ്പെടുകയായിരുന്നു.

സിഎൻജിയിൽ ഓടുന്ന കാറിലിടിച്ച ലോറി, ഏകദേശം 100 മീറ്ററോളം ദൂരം കാറിനെ വലിച്ചിഴച്ചു കൊണ്ടുപോയി. ഇതേത്തുടർന്നുണ്ടായ സ്ഫോടനത്തിലാണ് വാഹനങ്ങൾ പൂർണ്ണമായും കത്തിയത്.

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/350014/google-maps-followed-lorry-collides-with-car-driver-who-was-sleeping-in-car-dies-in-tragic-accident)