---
title: "പിറവം സ്നേഹഭവൻ സ്പെഷ്യൽ സ്‌കൂളിൻ്റെ 34 മത് വാർഷികാഘോഷവും രക്ഷകർത്തൃ സമ്മേളനവും ഉദ്ഘാടനം ചെയ്തു "
english_title: "Piravom Sneha Bhavan Special School's 34th anniversary celebration and parents' conference inaugurated."
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/349999/piravom-sneha-bhavan-special-schools-34th-anniversary-celebration-and-parents-conference-inaugurated"
published_at: "2026-03-27T11:42:00+05:30"
category: "Ernakulam "
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69c6200dd40a7_1000543310.jpg"
keywords: []
---

# പിറവം സ്നേഹഭവൻ സ്പെഷ്യൽ സ്‌കൂളിൻ്റെ 34 മത് വാർഷികാഘോഷവും രക്ഷകർത്തൃ സമ്മേളനവും ഉദ്ഘാടനം ചെയ്തു 

> **Lead Summary:** പിറവം : സ്നേഹഭവൻ സ്പെഷ്യൽ സ്‌കൂളിൻ്റെ 34 മത് വാർഷികാഘോഷവും രക്ഷകർത്തൃ സമ്മേളനവും പിറവം മുനിസിപ്പൽ ചെയർമാൻ കെ.ആർ പ്രദീപ്‌കുമാർ ഉദ്ഘാടനം ചെയ്‌തു.

## Article Content

പിറവം : സ്നേഹഭവൻ സ്പെഷ്യൽ സ്‌കൂളിൻ്റെ 34 മത് വാർഷികാഘോഷവും രക്ഷകർത്തൃ സമ്മേളനവും പിറവം മുനിസിപ്പൽ ചെയർമാൻ കെ.ആർ പ്രദീപ്‌കുമാർ ഉദ്ഘാടനം ചെയ്‌തു.

സ്നേഹഭവന് ഇഷ്ടദാനമായി ലഭിച്ച വസ്‌തുക്കളുടെ ആധാര കൈമാറ്റവും ചടങ്ങിൽ നടന്നു. വൊക്കേഷണൽ ട്രെയിനിങ് എക്സ്റ്റൻഷൻ സെൻ്ററിനുള്ള 25 സെന്റ് സ്ഥലം എൽസമ്മ ജോൺ ആകാശലക്ക് വേണ്ടി ജോസഫ് ആകാശല സ്നേഹഭവൻ പ്രസിഡന്റ് ഫാ.തോമസ് പ്രളേൽ, സെക്രട്ടറി സാബു സി കുര്യനും നൽകി.

> "Home for the homeless disabled" എന്ന സ്നേഹഭവന്റെ പ്രോജെക്‌ടിൻ്റെ ഭാഗമായി സ്നേഹഭവനിലെ വീടില്ലാത്ത ഒരു ഭിന്നശേഷി കുട്ടിക്ക് വീട് വെക്കുന്നതിനു അധ്യാപികയായ ഡെയ്‌സി എ.റ്റി ഇഷ്ടധാനമായി നൽകിയ സ്ഥലത്തിന്റെ ആധാര കൈമാറ്റവും നടന്നു.

പിറവം നഗരസഭ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ഷിബു കരേക്കാട്ട് സ്പോർട്‌സ് മീറ്റ് വിജയികൾക്കുള്ള സമ്മാനങ്ങൾ വിതരണം ചെയ്‌തു.

ആരോഗ്യകാര്യ സ്റ്റാൻഡിങ് ചെയർമാൻ ജെയ്‌സൺ പുളിക്കൻ, കൗൺസിലർ ലുസി സണ്ണി, പ്രിൻസിപ്പൽ സിസ്റ്റർ അൽഫോൻസി, അഡ്മിനിസ്ട്രേറ്റർ ഡോ ബെന്നി കാവനാൽ, മോഹൻദാസ് മുകുന്ദൻ, മാത്യു കാര്യാക്കാട്ട്,ജോസ് കിഴക്കേൽ, സ്കൂൾ ലീഡർ മാസ്റ്റർ ആൽവിൻ യോഹന്നാൻ, പിടിഎ പ്രസിഡൻ്റ് സജീവ് എം.ആർ എന്നിവർ പ്രസംഗിച്ചു.

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/349999/piravom-sneha-bhavan-special-schools-34th-anniversary-celebration-and-parents-conference-inaugurated)