---
title: "കൊക്കയിൽ മധ്യവയസ്‌കനെ മരിച്ച നിലയിൽ കണ്ടെത്തി"
english_title: "Middle-aged man found dead in Kokka."
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/349975/middle-aged-man-found-dead-in-kokka"
published_at: "2026-03-27T10:32:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69c610cd44d27_1000543223.jpg"
keywords: []
---

# കൊക്കയിൽ മധ്യവയസ്‌കനെ മരിച്ച നിലയിൽ കണ്ടെത്തി

> **Lead Summary:** താമരശേരി ചുരം ഒമ്പതാം വളവിന് താഴെ കൊക്കയിൽ മധ്യവയസ്‌കനെ മരിച്ച നിലയിൽ കണ്ടെത്തി.

## Article Content

താമരശേരി ചുരം ഒമ്പതാം വളവിന് താഴെ കൊക്കയിൽ മധ്യവയസ്‌കനെ മരിച്ച നിലയിൽ കണ്ടെത്തി.

എട്ട്, ഒമ്പത് വളവുകൾക്കിടയിൽ 12 മീറ്ററോളം താഴ്ച്‌ചയിലാണ് മൃതദേഹം കണ്ടെത്തിയത്. താമരശേരി പൊലീസും കൽപ്പറ്റയിൽ നിന്നും എത്തിയ ഫയർഫോഴ്‌സ് സംഘവും ചേർന്ന് മൃതദേഹം പുറത്തെത്തിച്ചു.

മൃതദേഹം അത്തോളി കൊളത്തൂർ സ്വദേശിയാണ് എന്നാണ് പ്രാഥമിക വിവരം. ഇന്നു രാവിലെയാണ് മൃതദേഹം ശ്രദ്ധയിൽപ്പെട്ട നാട്ടുകാരാണ് വിവരം പൊലീസിനെ അറിയിച്ചത്.

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/349975/middle-aged-man-found-dead-in-kokka)