---
title: "പിറവത്ത് വാഹനാപകടം ; യുവാവിന് ദാരുണാന്ത്യം , രണ്ടു പേർക്ക് പരിക്ക്"
english_title: "A young man died in a road accident in Piravam, two people were injured."
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/349959/a-young-man-died-in-a-road-accident-in-piravam-two-people-were-injured"
published_at: "2026-03-27T09:34:00+05:30"
category: "Ernakulam "
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69c601dec517a_1000543138.png"
keywords: []
---

# പിറവത്ത് വാഹനാപകടം ; യുവാവിന് ദാരുണാന്ത്യം , രണ്ടു പേർക്ക് പരിക്ക്

> **Lead Summary:** പിറവം : ഇന്നലെ രാത്രിയിൽ കക്കാട്ഷാപ്പും പടിയിൽ വച്ച് ഉണ്ടായ വാഹനാപകടത്തിൽ മാമലശ്ശേരി സ്വദേശിയായ യുവാവ് മരണപ്പെട്ടു.

## Article Content

പിറവം : ഇന്നലെ രാത്രിയിൽ കക്കാട്ഷാപ്പും പടിയിൽ വച്ച് ഉണ്ടായ വാഹനാപകടത്തിൽ മാമലശ്ശേരി സ്വദേശിയായ യുവാവ് മരണപ്പെട്ടു.

ഇന്നലെ വൈകിട്ട് 9. 30 ഓടെയാണ് അപകടം ഉണ്ടായത്. മാമലശ്ശേരി പട്ടരുമഠത്തിൽ ബെനറ്റ് പി സാബു(29) ആണ് മരണപ്പെട്ടത്.

അപകടമുണ്ടായ ഉടനെ പിറവത്തെ സ്വകാര്യ ആശുപത്രിയിലും തുടർന്ന് വിദഗ്ധ ചികിത്സയ്ക്ക് വേണ്ടി കോലഞ്ചേരി മെഡിക്കൽ കോളേജിലും എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല.

ഒപ്പം അപകടത്തിൽപ്പെട്ട പിറവം പാഴൂർ സ്വദേശികളായ രണ്ടു ചെറുപ്പക്കാർ ഒരാൾ പിറവത്ത് സ്വകാര്യ ആശുപത്രിയിലും മറ്റയാൾ കോലഞ്ചേരി മെഡിക്കൽ കോളേജിലും ചികിത്സയിലാണ്.ഇവർ സഞ്ചരിച്ച ബൈക്കും സ്കൂട്ടറും തമ്മിൽ കൂട്ടി ഇടിച്ചായിരുന്നു അപകടം.

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/349959/a-young-man-died-in-a-road-accident-in-piravam-two-people-were-injured)