---
title: "പെൺകുട്ടികളുടെ പിന്നാലെയെത്തി അപമാനിച്ചു , അസഭ്യം പറഞ്ഞു ; 47 കാരൻ അറസ്റ്റിൽ"
english_title: "47-year-old man arrested for following girls, insulting them, and using obscene language."
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/349886/47-year-old-man-arrested-for-following-girls-insulting-them-and-using-obscene-language"
published_at: "2026-03-26T16:21:00+05:30"
category: "Ernakulam "
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69c50fbcb7a99_1000542629.png"
keywords: []
---

# പെൺകുട്ടികളുടെ പിന്നാലെയെത്തി അപമാനിച്ചു , അസഭ്യം പറഞ്ഞു ; 47 കാരൻ അറസ്റ്റിൽ

> **Lead Summary:** കൊച്ചി : കലൂരിൽ ജവാഹർലാൽ മെട്രോ സ്റ്റേഷനുസമീപം പെൺകുട്ടികളോട് അപമര്യാദയായി പെരുമാറിയ ആളെ അറസ്റ്റ് ചെയ്‌തു.

## Article Content

കൊച്ചി : കലൂരിൽ ജവാഹർലാൽ മെട്രോ സ്റ്റേഷനുസമീപം പെൺകുട്ടികളോട് അപമര്യാദയായി പെരുമാറിയ ആളെ അറസ്റ്റ് ചെയ്‌തു.

മട്ടാഞ്ചേരി ചാത്തോടത്ത് ബാബുക്കുട്ടനാണ് (47) പിടിയിലായത്. ബുധൻ വൈകിട്ട് ആറോടെയായിരുന്നു സംഭവം. സ്റ്റേഡിയം മെട്രോ സ്റ്റേഷനിൽനിന്ന് നടന്നുവരികയായിരുന്ന പെൺകുട്ടികളുടെ പിന്നാലെയെത്തിയ ഇയാൾ അപമാനിക്കുകയായിരുന്നു.

പെൺകുട്ടികൾ പ്രതികരിച്ചതോടെ മദ്യലഹരിയിലായ ഇയാൾ അസഭ്യം പറഞ്ഞു. തുടർന്ന് ഇവരെ പിന്തുടരുകയായിരുന്നു. ദേശാഭിമാനി ജങ്ഷനിലെത്തിയപ്പോൾ പെൺകുട്ടികൾ ഓട്ടോറിക്ഷാ തൊഴിലാളികളോട് വിവരം പറഞ്ഞു. ഇതുകണ്ടതോടെ ഇയാൾ ഓടിരക്ഷപ്പെടാൻ ശ്രമിച്ചു. എന്നാൽ, ഓട്ടോറിക്ഷാ തൊഴിലാളികളും നാട്ടുകാരും ചേർന്ന് പിടികൂടി പൊലീസിൽ ഏൽപ്പിക്കുകയായിരുന്നു.

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/349886/47-year-old-man-arrested-for-following-girls-insulting-them-and-using-obscene-language)