---
title: "വൻ ലഹരി വേട്ട ; കഞ്ചാവുമായി മധ്യവയസ്കൻ പോലീസ് പിടിയിൽ"
english_title: "Massive drug bust; Police arrest middle-aged man with ganja."
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/349884/massive-drug-bust-police-arrest-middle-aged-man-with-ganja"
published_at: "2026-03-26T16:14:00+05:30"
category: "Ernakulam "
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69c50e4eee69a_1000542626.png"
keywords: []
---

# വൻ ലഹരി വേട്ട ; കഞ്ചാവുമായി മധ്യവയസ്കൻ പോലീസ് പിടിയിൽ

> **Lead Summary:** പറവൂർ : പന്ത്രണ്ടരക്കിലോ കഞ്ചാവുമായി പറവൂർ പെരുവാരം പൂതയിൽ വിനോദിനെ വടക്കേക്കര പൊലീസും റൂറൽ ജില്ലാ ഡാൻസാഫ് ടീമും ചേർന്ന് പിടികൂടി.

## Article Content

പറവൂർ : പന്ത്രണ്ടരക്കിലോ കഞ്ചാവുമായി പറവൂർ പെരുവാരം പൂതയിൽ വിനോദിനെ വടക്കേക്കര പൊലീസും റൂറൽ ജില്ലാ ഡാൻസാഫ് ടീമും ചേർന്ന് പിടികൂടി.

നിയമസഭാ തെരഞ്ഞെടുപ്പിൻ്റെ ഭാഗമായി മൂത്തകുന്നത്ത് ബുധൻ രാവിലെ നടന്ന പരിശോധനയിലാണ് ഇയാൾ പിടിയിലായത്. ഒഡിഷയിൽനിന്ന് കഞ്ചാവ് വാങ്ങി ട്രെയിനിൽ പാലക്കാടെത്തി അവിടെനിന്ന് ബസിലാണ് ഇയാൾ മൂത്തകുന്നത്ത് എത്തിയത്. ഷോൾഡർ ബാഗുകളിൽ പ്രത്യേക പാക്കറ്റുകളിൽ സൂക്ഷിച്ച നിലയിലായിരുന്നു കഞ്ചാവ്.

രണ്ടുകിലോയിലധികം കഞ്ചാവ് കൈവശംവച്ചതിന് കോതമംഗലം എക്സൈസിൽ മറ്റൊരു കേസും വിനോദിനെതിരെയുണ്ട്.

മുനമ്പം ഡിവൈഎസ്‌പി എസ് ജയകൃഷ്‌ണൻ്റെ നിർദേശപ്രകാരം വടക്കേക്കര ഇൻസ്പെക്‌ടർ കെ ആർ ബിജുവിൻ്റെ നേതൃത്വത്തിലുള്ള സംഘം പിടികൂടിയ പ്രതിയെ റിമാൻഡ് ചെയ്‌തു. കഞ്ചാവിന്റെ ഉറവിടവും ഇടപാടുകാരെയും കണ്ടെത്താൻ വിനോദിനെ കസ്‌റ്റഡിയിൽ വാങ്ങുമെന്ന് ഡിവൈഎസ്‌പി എസ് ജയകൃഷ്‌ണൻ പറഞ്ഞു.

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/349884/massive-drug-bust-police-arrest-middle-aged-man-with-ganja)