---
title: " നിയമങ്ങൾ കാറ്റിൽപ്പറത്തി യുവാക്കളുടെ കൈവിട്ട കളി ; അമിത വേഗത്തിൽ അപകടകരമായ ബൈക്ക് യാത്ര"
english_title: "Youths' reckless play, flouting the rules; dangerous bike riding at excessive speed.,"
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/349879/youths-reckless-play-flouting-the-rules-dangerous-bike-riding-at-excessive-speed"
published_at: "2026-03-26T16:05:00+05:30"
category: "Ernakulam "
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69c50c111c193_1000542614.png"
keywords: []
---

#  നിയമങ്ങൾ കാറ്റിൽപ്പറത്തി യുവാക്കളുടെ കൈവിട്ട കളി ; അമിത വേഗത്തിൽ അപകടകരമായ ബൈക്ക് യാത്ര

> **Lead Summary:** കൊച്ചി : നഗരത്തിലെ തിരക്കേറിയ റോഡിൽ നിയമങ്ങൾ കാറ്റിൽപ്പറത്തി യുവാക്കളുടെ കൈവിട്ട കളി.

## Article Content

കൊച്ചി : നഗരത്തിലെ തിരക്കേറിയ റോഡിൽ നിയമങ്ങൾ കാറ്റിൽപ്പറത്തി യുവാക്കളുടെ കൈവിട്ട കളി.

അമിതവേഗത്തിൽ അപകടകരമായനിലയിൽ ബൈക്ക് ഓടിച്ച യുവാക്കൾ മറ്റു യാത്രികരെയും ഭീതിയിലാഴ്ത്തി.

ഇവരുടെ സാഹസികപ്രകടനത്തിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചതോടെ മോട്ടർ വാഹനവകുപ്പ് അന്വേഷണം ആരംഭിച്ചു. ഹെൽമെറ്റ് ധരിക്കാതെ ഒരു ബൈക്കിൽ മൂന്നുപേരാണ് യാത്ര ചെയ്‌തത്‌. ബൈക്കിന്റെ പിന്നിലിരുന്ന യുവാവ് ഷർട്ട് അഴിച്ച് വീശുന്നതും ദൃശ്യങ്ങളിൽ കാണാം. ബുധൻ വൈകിട്ടോടെയാണ് ദൃശ്യം പുറത്തുവന്നത്. സിസിടിവി ദൃശ്യങ്ങളും സമൂഹമാധ്യമങ്ങളിൽ പ്രചരിച്ച വീഡിയോയും കേന്ദ്രീകരിച്ചാണ് മോട്ടർ വാഹനവകുപ്പ് അന്വഷണം നടത്തുന്നത്.

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/349879/youths-reckless-play-flouting-the-rules-dangerous-bike-riding-at-excessive-speed)