---
title: "അന്യമതസ്ഥനുമായി പ്രണയം; പൊലീസ് വാഹനത്തിലിരുന്ന യുവതിയെ വെടിവെച്ച് കൊന്ന് സഹോദരന്മാർ"
english_title: "Brothers shoot dead woman in police vehicle after falling in love with a man of another religion."
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/349711/brothers-shoot-dead-woman-in-police-vehicle-after-falling-in-love-with-a-man-of-another-religion"
published_at: "2026-03-25T20:17:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69c3f58b267fe_1000406193.png"
keywords: []
---

# അന്യമതസ്ഥനുമായി പ്രണയം; പൊലീസ് വാഹനത്തിലിരുന്ന യുവതിയെ വെടിവെച്ച് കൊന്ന് സഹോദരന്മാർ

> **Lead Summary:** മീററ്റ്: യുവതിയെ വെടിവെച്ച് കൊന്ന് സഹോദരന്മാർ. ഉത്തർ പ്രദേശിലെ സഹരൻപൂരിലെ ഋഷികേശിൽ ഇന്നലെ രാത്രിയോടെയാണ് പൊലീസ് വാഹനത്തിൽ സഞ്ചരിച്ചിരുന്ന ഇരുപത്തിയഞ്ചുകാരിയായ യുവതിയെ സഹോദരന്മാർ ചേർന്ന് കൊലപ്പെടുത്തിയത്. അന്യമതസ്ഥനുമായി പ്രണയത്തിലായി എന്ന കാരണത്തിനാണ് സഹോദരന്മാർ യുവതിയെ വെടിവെച്ച് കൊലപ്പെടുത്തിയത്.

## Article Content

മീററ്റ്: യുവതിയെ വെടിവെച്ച് കൊന്ന് സഹോദരന്മാർ. ഉത്തർ പ്രദേശിലെ സഹരൻപൂരിലെ ഋഷികേശിൽ ഇന്നലെ രാത്രിയോടെയാണ് പൊലീസ് വാഹനത്തിൽ സഞ്ചരിച്ചിരുന്ന ഇരുപത്തിയഞ്ചുകാരിയായ യുവതിയെ സഹോദരന്മാർ ചേർന്ന് കൊലപ്പെടുത്തിയത്. അന്യമതസ്ഥനുമായി പ്രണയത്തിലായി എന്ന കാരണത്തിനാണ് സഹോദരന്മാർ യുവതിയെ വെടിവെച്ച് കൊലപ്പെടുത്തിയത്.

മാർച്ച് 16 മുതൽ കാണാതായ യുവതി തിങ്കളാഴ രാവിലെ പൊലീസ് സ്റ്റേഷനിൽ ഹാജരാവുകയും താൻ മറ്റൊരു ജാതിയിലുള്ള യുവാവിനൊപ്പം സ്വമേധയാ പോയതാണെന്നും അയാൾക്കൊപ്പം ജീവിക്കാൻ ആഗ്രഹിക്കുന്നുവെന്നും അറിയിച്ചു. തുടർന്ന് പൊലീസ് വാഹനത്തിൽ യുവതിയെ വൈദ്യപരിശോധനയ്ക്കായി അടുത്തുള്ള കമ്മ്യൂണിറ്റി ഹെൽത്ത് സെൻ്ററിലേക്ക് കൊണ്ടുപോകുന്നതിനിടയിലാണ് സഹോദരന്മാർ യുവതിയെ വെടിവെച്ച് കൊലപ്പെടുത്തിയത്.

ബൈക്കിൽ എത്തിയ സഹോദരന്മാരായ മോണ്ടി കുമാറും രവി സിംഗും പൊലീസ് വാഹനം തടയുകയും സംസാരിക്കാനെന്ന വ്യാജേന വാഹനത്തിന്റെ ജനലിനടുത്തേക്ക് വന്ന് യുവതിയുടെ തലയ്ക്ക് നേരെ വെടിവെക്കുകയായിരുന്നു. പ്രായപൂർത്തിയായ യുവതി മജിസ്ട്രേറ്റിന് മുന്നിൽ യുവാവിന് അനുകൂലമായി മൊഴി നൽകുന്നത് തടയാനാണ് സഹോദരന്മാർ കൊലപ്പെടുത്തിയതെന്നാണ് പൊലീസിന്റെ നിഗമനം.

> പ്രതികളിൽ ഒരാളെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. രണ്ടാമത്തെ ആൾക്കായി തെരച്ചിൽ ഊർജിതമാക്കിയിട്ടുണ്ട്. "അവർ സംസാരിക്കാൻ കാറിന്റെ ജനാലയ്ക്കടുത്തെത്തി, പക്ഷേ എന്താണ് സംഭവിക്കുന്നതെന്ന് മനസ്സിലാകുന്നതിന് മുമ്പ്, അവരിൽ ഒരാൾ അനധികൃത പിസ്റ്റൾ ഉപയോഗിച്ച് അവൾക്ക് നേരെ വെടിയുതിർക്കുകയായിരുന്നു, തുടർന്ന് രണ്ടുപേരും ഓടി രക്ഷപ്പെട്ടെങ്കിലും ഒരാളെ പിടികൂടി" എന്ന് എസ്‌പി (റൂറൽ) സാഗർ ജെയിൻ പറഞ്ഞു.

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/349711/brothers-shoot-dead-woman-in-police-vehicle-after-falling-in-love-with-a-man-of-another-religion)