---
title: "നിയന്ത്രണംവിട്ട കാർ ഡിവൈഡറിലിടിച്ച് മറിഞ്ഞു ; യുവനടിക്ക് ദാരുണാന്ത്യം"
english_title: "Out of control, car hits divider and overturns; young actress dies tragically"
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/349588/out-of-control-car-hits-divider-and-overturns-young-actress-dies-tragically"
published_at: "2026-03-25T11:43:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69c37e7baf012_Untitled-13.jpg"
keywords: []
---

# നിയന്ത്രണംവിട്ട കാർ ഡിവൈഡറിലിടിച്ച് മറിഞ്ഞു ; യുവനടിക്ക് ദാരുണാന്ത്യം

> **Lead Summary:** രാജസ്ഥാനിലെ ജയ്പൂരിൽ ഉണ്ടായ കാറപകടത്തിൽ പ്രശസ്ത നടിയും മോഡലുമായ ഹർഷിൽ കാലിയയ്ക്ക് ദാരുണാന്ത്യം.

## Article Content

രാജസ്ഥാനിലെ ജയ്പൂരിൽ ഉണ്ടായ കാറപകടത്തിൽ പ്രശസ്ത നടിയും മോഡലുമായ ഹർഷിൽ കാലിയയ്ക്ക് ദാരുണാന്ത്യം.

30 വയസായിരുന്നു. തിങ്കളാഴ്ച രാത്രി ജയ്പൂരിലെ ഷിപ്ര പാത്ത് റോഡിൽ വെച്ചാണ് അപകടം. നിയന്ത്രണം വിട്ട കാർ റോഡിലെ ഡിവൈഡറിൽ ഇടിച്ച് മറിയുകയായിരുന്നുവെന്നാണ് റിപ്പോർട്ട്. തലയ്‌ക്കേറ്റ ഗുരുതരമായ പരിക്കാണ് മരണകാരണം. ജോലി കഴിഞ്ഞ് രാത്രി 11.30ഓടെ വീട്ടിലേക്ക് മടങ്ങുകയായിരുന്നു കാലിയ.

ഡിവൈഡറിൽ ഇടിച്ച കാർ ഇടതുവശത്തേക്ക് മറിയുന്നതിന്റെ ദൃശ്യങ്ങൾ സിസിടിവി ക്യാമയിൽ പതിഞ്ഞിട്ടുണ്ട്. അപകടസമയത്ത് പ്രദേശത്തുണ്ടായിരുന്നവർ കാറിലുണ്ടായിരുന്ന താരത്തെ ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. അപകടത്തിന്റെ കൃത്യമായ കാരണം കണ്ടെത്താനുള്ള ശ്രമത്തിലാണ് പൊലീസ്. വാഹനം മറ്റേതെങ്കിലും വാഹനത്തെ മറികടക്കുമ്പോഴാണോ, അമിതവേഗതയാണോ അപകട കാരണമെന്ന് വ്യക്തമായിട്ടില്ല.

താരത്തിന്റെ പോസ്റ്റ്‌മോർട്ടത്തിന് പിന്നാലെ മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകി. ക്രൈം നെക്സ്റ്റ് ഡോർ എന്ന വെബ്‌സീരീസിലും നിരവധി രാജസ്ഥാനി ആൽബങ്ങളിലും അഭിനയിച്ചിട്ടുള്ള ഹർഷിൽ കാലിയ മോഡലിംഗിലും സജീവമായിരുന്നു. പത്രപ്രവർത്തകന്റെ മകളായ കാലിയ ഒരു വാർത്താ ചാനലിൽ ആങ്കറായും പ്രവർത്തിച്ചിട്ടുണ്ട്. 

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/349588/out-of-control-car-hits-divider-and-overturns-young-actress-dies-tragically)