---
title: " നവവധുവിനെ മർദിച്ച് വാരിയെല്ല് പൊട്ടിച്ചു ; ഭർത്താവ് അറസ്റ്റിൽ "
english_title: "Husband arrested for beating newlywed bride, breaking her ribs"
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/349574/husband-arrested-for-beating-newlywed-bride-breaking-her-ribs"
published_at: "2026-03-25T10:55:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69c372431a094_Untitled-1.jpg"
keywords: []
---

#  നവവധുവിനെ മർദിച്ച് വാരിയെല്ല് പൊട്ടിച്ചു ; ഭർത്താവ് അറസ്റ്റിൽ 

> **Lead Summary:** കഴക്കൂട്ടം: നവവധുവിനെ മർദിച്ച് വാരിയെല്ല് പൊട്ടിച്ച ഭർത്താവിനെ കഴക്കൂട്ടം പൊലീസ് അറസ്റ്റ് ചെയ്തു.

## Article Content

കഴക്കൂട്ടം: നവവധുവിനെ മർദിച്ച് വാരിയെല്ല് പൊട്ടിച്ച ഭർത്താവിനെ കഴക്കൂട്ടം പൊലീസ് അറസ്റ്റ് ചെയ്തു.

ചെമ്പഴന്തി അണിയൂർ കീരിക്കുഴിയിൽ ജലീൽ മൻസിലിൽ ആസിഫ് (28) ആണ് അറസ്റ്റിലായത്‌. ചേങ്കോട്ടുകോണം ഷംനാദ് മൻസിലിൽ അറഫ നജുമുദീ (22)നാണ് ക്രൂരമായ മർദനത്തെ തുടർന്ന് ചികിത്സയിൽ കഴിയുന്നത്.

ജനുവരി 25നായിരുന്നു ഇരുവരുടെയും വിവാഹം. രണ്ടാഴ്ച തികയും മുമ്പ് അറഫയെ ആസിഫ് അകാരണമായി മർദിക്കാൻ തുടങ്ങിയതായാണ്‌ പരാതിയിലുള്ളത്. 17ന് യുവതി ഉമ്മയുടെ സഹോദരിയെ വിളിച്ചിരുന്നു. ഇതിൽ പ്രകോപിതനായ ആസിഫ് അറഫയെ കിടപ്പുമുറിയിൽ കൊണ്ടുപോയി മുഖത്തടിക്കുകയും മുതുകിൽ ചവിട്ടുകയും ചെയ്തു. കുപ്പികൊണ്ടുള്ള അടിയേറ്റ്‌ അറഫയുടെ വാരിയെല്ലിനും നെഞ്ചിനും ഗുരുതര പരിക്കുണ്ട്. ബന്ധുക്കൾ കഴക്കൂട്ടം പൊലീസിൽ പരാതിപ്പെട്ടു. ആസിഫിനെ കോടതിയിൽ ഹാജരാക്കി.

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/349574/husband-arrested-for-beating-newlywed-bride-breaking-her-ribs)