---
title: "ഫോൺ വിളിച്ചിട്ട് എടുക്കാത്തതിനെത്തുടർന്ന് ഭാര്യയെ ഭർത്താവ് അടിച്ചു കൊന്നു"
english_title: "Husband beats wife to death after she didn't answer phone call."
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/349507/husband-beats-wife-to-death-after-she-didnt-answer-phone-call"
published_at: "2026-03-24T19:52:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69c29e9bb7cf0_1000540924.png"
keywords: []
---

# ഫോൺ വിളിച്ചിട്ട് എടുക്കാത്തതിനെത്തുടർന്ന് ഭാര്യയെ ഭർത്താവ് അടിച്ചു കൊന്നു

> **Lead Summary:** ഫോൺ വിളിച്ചിട്ട് എടുക്കാത്തതിനെത്തുടർന്ന് ഭാര്യയെ ഭർത്താവ് അടിച്ചു കൊന്നു.

## Article Content

ഫോൺ വിളിച്ചിട്ട് എടുക്കാത്തതിനെത്തുടർന്ന് ഭാര്യയെ ഭർത്താവ് അടിച്ചു കൊന്നു.

തൊഴിലാളിയായ ഉത്തർപ്രദേശിലെ സുൽത്താൻപൂർ ജില്ലയിലാണ് ദാരുണമായ കൊലപാതകം. സെവ്റ ചാർത്തായി ഗ്രാമത്തിൽ താമസിക്കുന്ന 42 വയസ്സുകാരിയായ കുസുമമാണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ ഭർത്താവ് നക്‌ചെയ്‌ദിനെ (45) പൊലീസ് അറസ്റ്റ് ചെയ്തു.

നക്‌ചെയ്ദ് പകൽ മുഴുവൻ കുസുമത്തെ ഫോണിൽ വിളിച്ചെങ്കിലും അവർ ഫോൺ എടുത്തിരുന്നില്ല. ഇതിൽ പ്രകോപിതനായ ഇയാൾ വൈകിട്ട് വീട്ടിലെത്തി മക്കളായ എട്ടു വയസ്സുകാരിയായ ദീക്ഷയുടെയും ഒൻപത് വയസ്സുകാരനായ ഉദയഭാനിന്റെയും മുന്നിൽ വച്ച് ഭാര്യയെ ക്രൂരമായി മർദ്ദിച്ചു. കുട്ടികൾ തടയാൻ ശ്രമിച്ചെങ്കിലും അവരെ പിടിച്ചുമാറ്റി മർദ്ദനം തുടർന്നു. രാത്രി മുഴുവൻ ഇയാൾ ഭാര്യയെ ഉപദ്രവിച്ചതായാണ് വിവരം.

പിതാവ് മർദ്ദനം നിർത്തുന്നില്ലെന്ന് കണ്ട മകൾ, പരുക്കേറ്റ അമ്മയെ ഒരു ബന്ധുവിൻ്റെ വീട്ടിലേക്ക് മാറ്റി. എന്നാൽ അടുത്ത ദിവസം രാവിലെ തിരികെ എത്തിയപ്പോൾ നക്‌ചെയ്ദ് വടികൊണ്ട് വീണ്ടും ക്രൂരമായി ആക്രമിച്ചു. ഗുരുതരമായി പരുക്കേറ്റ കുസുമം കുഴഞ്ഞുവീഴുകയും ആശുപത്രിയിൽ എത്തിക്കുന്നതിനു മുൻപ് മരിക്കുകയുമായിരുന്നു. മർദ്ദിച്ച കാര്യം സമ്മതിച്ച പ്രതി, മരണം സംഭവിക്കുമെന്ന് താൻ കരുതിയില്ലെന്ന് പൊലീസിനോട് പറഞ്ഞു. ദമ്പതികളുടെ മൂത്ത മകൻ തിലക് രാജ് (22) പഞ്ചാബിൽ ജോലി ചെയ്യുകയാണ്.

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/349507/husband-beats-wife-to-death-after-she-didnt-answer-phone-call)