---
title: "നിയന്ത്രണം വിട്ട കാർ ബൈക്കിലും ഓട്ടോയിലുമിടിച്ച് അധ്യാപികക്ക്‌ ദാരുണാന്ത്യം"
english_title: "Teacher dies after losing control of car, hitting bike and auto."
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/349479/teacher-dies-after-losing-control-of-car-hitting-bike-and-auto"
published_at: "2026-03-24T16:37:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69c27077868b3_1000540674.jpg"
keywords: []
---

# നിയന്ത്രണം വിട്ട കാർ ബൈക്കിലും ഓട്ടോയിലുമിടിച്ച് അധ്യാപികക്ക്‌ ദാരുണാന്ത്യം

> **Lead Summary:** പാലക്കാട് കോങ്ങാട് മാഞ്ചേരിക്കാവിൽ നിയന്ത്രണം വിട്ട കാർ ബൈക്കിലും ഓട്ടോയിലുമിടിച്ച് അധ്യാപിക മരിച്ചു. കുണ്ടളശ്ശേരി ഗവ. എൽ.പി. സ്കൂ‌ളിലെ അധ്യാപികയായ സുശീല ആണ് മരിച്ചത്. മുണ്ടൂർ-ചെർപ്പുളശ്ശേരി സംസ്ഥാന പാതയിൽ ഇന്ന് ഉച്ചയോടെയായിരുന്നു അപകടം.അപകടത്തിൻ്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നു.

## Article Content

പാലക്കാട് കോങ്ങാട് മാഞ്ചേരിക്കാവിൽ നിയന്ത്രണം വിട്ട കാർ ബൈക്കിലും ഓട്ടോയിലുമിടിച്ച് അധ്യാപിക മരിച്ചു. കുണ്ടളശ്ശേരി ഗവ. എൽ.പി. സ്കൂ‌ളിലെ അധ്യാപികയായ സുശീല ആണ് മരിച്ചത്. മുണ്ടൂർ-ചെർപ്പുളശ്ശേരി സംസ്ഥാന പാതയിൽ ഇന്ന് ഉച്ചയോടെയായിരുന്നു അപകടം.അപകടത്തിൻ്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നു.

മുണ്ടൂർ ചെർപ്പുളശ്ശേരി സംസ്ഥാന പാതയിൽ കോങ്ങാട് മാഞ്ചേരിക്കാവ് റോഡിലാണ് അപകടമുണ്ടായത്. നിയന്ത്രണം വിട്ട കാർ ബൈക്കിലിടിക്കുകയും ബൈക്ക് തൊട്ടടുത്തുണ്ടായിരുന്ന ഓട്ടോയിലിടിച്ചാണ് ഓട്ടോയാത്രക്കാരിയായ അധ്യാപികയ്ക്ക് ദാരുണാന്ത്യം സംഭവിച്ചത്.

പ്രദേശത്തുണ്ടായിരുന്നവർ അധ്യാപികയെ ഉടനടി ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ബൈക്ക് യാത്രക്കാരനും അപകടത്തിൽ ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്.

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/349479/teacher-dies-after-losing-control-of-car-hitting-bike-and-auto)