---
title: "വനിത ഹോട്ടലിൽ പാചകവാതക സിലിണ്ടറിന് തീപിടിച്ചു ; പരിഭ്രാന്തി പരത്തി"
english_title: "Cooking gas cylinder catches fire in Vanitha hotel; panic spreads."
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/349401/cooking-gas-cylinder-catches-fire-in-vanitha-hotel-panic-spreads"
published_at: "2026-03-24T11:28:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69c2284e2596c_1000540394.jpg"
keywords: []
---

# വനിത ഹോട്ടലിൽ പാചകവാതക സിലിണ്ടറിന് തീപിടിച്ചു ; പരിഭ്രാന്തി പരത്തി

> **Lead Summary:** വനിത ഹോട്ടലിൽ പാചകവാതക സിലിണ്ടറിന് തീപിടിച്ചത് ഏറെനേരം പരിഭ്രാന്തി പരത്തി.

## Article Content

വനിത ഹോട്ടലിൽ പാചകവാതക സിലിണ്ടറിന് തീപിടിച്ചത് ഏറെനേരം പരിഭ്രാന്തി പരത്തി.

തിങ്കളാഴ്ച‌ രാവിലെ പത്തരയോടെ ചങ്ങരംകുളം ടൗണിൽ നന്നംമുക്ക് റോഡിൽ പോസ്റ്റോഫിസിന് സമീപത്തെ തനിമ ജനകീയ ഹോട്ടലിലാണ് സംഭവം.

ജീവനക്കാർ ഭക്ഷണം പാചകം ചെയ്യാൻ കത്തിച്ചതോടെ തീ ആളിപ്പടരുകയായിരുന്നു. ഇവർ പുറത്തേക്ക് ഓടിരക്ഷപ്പെടുകയായിരുന്നു. സമീപത്തെ കച്ചവടക്കാരും നാട്ടുകാരും ചേർന്ന് തീ കെടുത്താൻ ശ്രമിച്ചെങ്കിലും കൂടുതലായി കത്താൻ തുടങ്ങിയതോടെ പൊലീസിലും അഗ്നിരക്ഷസേനയിലും അറിയിച്ചു.

ചങ്ങരംകുളം പൊലീസും പൊന്നാനിയിൽനിന്ന് അഗ്നിരക്ഷസേനയുമെത്തി. ഏറെ നേരത്തെ പരിശ്രമത്തിനുശേഷമാണ് തീയണക്കാനായത്. വാതകം ചോർന്നതാണ് അപകടകാരണമെന്നാണ് നിഗമനം. കടയിലെ ഉപകരണങ്ങൾ പലതും കത്തിനശിച്ചു.

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/349401/cooking-gas-cylinder-catches-fire-in-vanitha-hotel-panic-spreads)