---
title: "ഉത്സവഘോഷയാത്രയ്ക്കിടെ ബിജെപി വാർഡ് കൗൺസിലർ യുവാവിനെ വെട്ടിപ്പരിക്കേൽപ്പിച്ചു "
english_title: "BJP ward councilor hacks youth to death during festival procession."
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/349355/bjp-ward-councilor-hacks-youth-to-death-during-festival-procession"
published_at: "2026-03-24T07:29:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69c1f01e69896_1000373857.png"
keywords: []
---

# ഉത്സവഘോഷയാത്രയ്ക്കിടെ ബിജെപി വാർഡ് കൗൺസിലർ യുവാവിനെ വെട്ടിപ്പരിക്കേൽപ്പിച്ചു 

> **Lead Summary:** വട്ടിയൂർക്കാവ് : ഉത്സവഘോഷയാത്രയ്ക്കിടെ ബിജെപി വാർഡ് കൗൺസിലറുടെ നേതൃത്വത്തിൽ യുവാവിനെ വെട്ടിപ്പരിക്കേൽപ്പിച്ചു.

## Article Content

വട്ടിയൂർക്കാവ് : ഉത്സവഘോഷയാത്രയ്ക്കിടെ ബിജെപി വാർഡ് കൗൺസിലറുടെ നേതൃത്വത്തിൽ യുവാവിനെ വെട്ടിപ്പരിക്കേൽപ്പിച്ചു.

പുളിയറക്കോണം കുളുമല സ്വദേശി പ്രശാന്തിനാണ് കടയിൽ മുടുമ്പ് ദേവീക്ഷേത്രത്തിലെ എഴുന്നള്ളിപ്പ് വെള്ളൈക്കടവിൽ എത്തിയപ്പോൾ വെട്ടേറ്റത്.

വാഴോട്ടുകോണം വാർഡ് കൗൺസിലറും കാപ്പ കേസ് പ്രതിയുമായ സുഗതൻ, വഞ്ചിയൂർ വിഷ്ണു വധക്കേസ് പ്രതി മണികണ്ഠ‌ൻ, വാഴോട്ടുകോണം ഡ്രൈവിങ് സ്കൂൾ ഉടമ പൂമണിയൻ സന്തോഷ്, കൊടുങ്ങാനൂർ സ്വദേശി കഞ്ഞി കിരൺ എന്നിവരാണ് പ്രശാന്തിനെ വെട്ടിയത്. എല്ലാവരും ആർഎസ്എസ് - ബിജെപി പ്രവർത്തകരും ക്രിമിനൽ കേസ് പ്രതികളുമാണ്. പ്രശാന്ത് ഓട്ടോ തൊഴിലാളിയും സിഐടിയു പ്രവർത്തകനുമാണ്. തലയ്ക്ക് ഗുരുതര പരിക്കേറ്റ പ്രശാന്ത് പേരൂർക്കട ആശുപത്രിയിൽ ചികിത്സയിലാണ്. വട്ടിയൂർക്കാവ് പൊലീസ് കേസെടുത്തു.

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/349355/bjp-ward-councilor-hacks-youth-to-death-during-festival-procession)