---
title: "യുവ ദമ്പതികൾ താമസിക്കുന്ന ഫ്ളാറ്റിലെ ഫ്രിഡ്‌ജിൽ നിന്ന് ഗർഭസ്ഥ ശിശുവിൻ്റെ മൃതദേഹം കണ്ടെത്തി"
english_title: "The body of an unborn baby was found in the fridge of a flat where a young couple lives."
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/349352/the-body-of-an-unborn-baby-was-found-in-the-fridge-of-a-flat-where-a-young-couple-lives"
published_at: "2026-03-24T07:06:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69c1eadb4cf4a_1000379681.png"
keywords: []
---

# യുവ ദമ്പതികൾ താമസിക്കുന്ന ഫ്ളാറ്റിലെ ഫ്രിഡ്‌ജിൽ നിന്ന് ഗർഭസ്ഥ ശിശുവിൻ്റെ മൃതദേഹം കണ്ടെത്തി

> **Lead Summary:** കൊടുങ്ങല്ലൂരിൽ യുവ ദമ്പതികൾ താമസിക്കുന്ന ഫ്ളാറ്റിലെ ഫ്രിഡ്‌ജിൽ നിന്ന് ഗർഭസ്ഥ ശിശുവിൻ്റെ മൃതദേഹം കണ്ടെത്തി.

## Article Content

കൊടുങ്ങല്ലൂരിൽ യുവ ദമ്പതികൾ താമസിക്കുന്ന ഫ്ളാറ്റിലെ ഫ്രിഡ്‌ജിൽ നിന്ന് ഗർഭസ്ഥ ശിശുവിൻ്റെ മൃതദേഹം കണ്ടെത്തി.

ചാത്തേടത്ത് പറമ്പിലെ ഫ്ളാറ്റില ഫ്ളാറ്റിൽ നിന്നാണ് മൂന്ന് മാസം പ്രായമുള്ള ഗർഭസ്ഥ ശിശുവിന്റെ മൃതദേഹം കണ്ടെത്തിയത്.

ഫ്രിഡ്‌ജിൽ ചെറിയ പെട്ടിക്കുള്ളിൽ സൂക്ഷിച്ച നിലയിലായിരുന്നു മൃതദേഹം.രഹസ്യവിവരം ലഭിച്ചതിനെ തുടർന്ന് സ്ഥലത്തെത്തിയ പൊലീസ് നടത്തിയ പരിശോധനയിലാണ് മൃതദേഹം കണ്ടെത്തിയത്.

താൻ മൂന്ന് മാസം ഗർഭിണിയായിരുന്നുവെന്നും ഇക്കഴിഞ്ഞ 20-ാം തീയതി വയറുവേദന അനുഭവപ്പെടതിനെ തുടർന്ന് മാസം തികയാതെ പ്രസവിക്കുകയായിരുന്നുവെന്നുമാണ് യുവതി നൽകിയ മൊഴി.

നഴ്‌സിങ് പഠിച്ചിട്ടുള്ളതാൻ ശിശുവിനെ സ്വയം വേർപ്പെടുത്തുകയായിരുന്നുവെന്നും പൊലീസിന് മൊഴി നൽകി. മൃതദേഹം യുവതി കളയാനുള്ള ബുദ്ധിമുട്ട് കാരണമാണ് ഫ്രിഡ്‌ജിൽ സൂക്ഷിച്ചതെന്നും യുവതി പറഞ്ഞു. സംഭവവുമായി ബന്ധപ്പെട്ട് പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തിട്ടുണ്ട്.

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/349352/the-body-of-an-unborn-baby-was-found-in-the-fridge-of-a-flat-where-a-young-couple-lives)