---
title: "നേർച്ചസദ്യയ്ക്ക് പായസം നൽകാത്തതിൽ വിളമ്പുകാരന് മർദ്ദനം ; യുവാവ് അറസ്റ്റിൽ"
english_title: "Waiter beaten up for not providing stew for wedding feast; Youth arrested."
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/349338/waiter-beaten-up-for-not-providing-stew-for-wedding-feast-youth-arrested"
published_at: "2026-03-23T21:27:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69c163364ede0_1000415311.png"
keywords: []
---

# നേർച്ചസദ്യയ്ക്ക് പായസം നൽകാത്തതിൽ വിളമ്പുകാരന് മർദ്ദനം ; യുവാവ് അറസ്റ്റിൽ

> **Lead Summary:** നേർച്ചസദ്യയ്ക്ക് പായസം നൽകാത്തതിനെ തുടർന്ന് വിളമ്പിയ ആളെ മർദ്ദിച്ച യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്‌തു.

## Article Content

നേർച്ചസദ്യയ്ക്ക് പായസം നൽകാത്തതിനെ തുടർന്ന് വിളമ്പിയ ആളെ മർദ്ദിച്ച യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്‌തു.

വഴിച്ചേരി സെന്റ് ജോർജ് തെരുവിൽ റിച്ചാർഡ് ദാസ് ഭവനത്തിൽ ജോസിനെയാണ് (32) അറസ്റ്റ് ചെയ്ത് പിന്നീട് ജാമ്യത്തിൽ വിട്ടയച്ചത്.

കഴിഞ്ഞ ദിവസം നഗരത്തിൽ നടന്ന ഔസേപ്പിതാവിൻ്റെ തിരുനാളുമായി ബന്ധപ്പെട്ട നേർച്ച സദ്യയിലാണ് സംഭവം. പായസം ലഭിക്കാത്തതിൽ പ്രകോപിതനായ ജോസ് പായസം വിളമ്പിയ വഴിച്ചേരി വലിയവീട്ടിൽ സാജു ആൻ്റണിയെ കല്ലുകൊണ്ട് ഇടിക്കുകയായിരുന്നു.

ഇപ്പോൾ തിരക്കാണെന്നും പായസം പിന്നീട് തരാമെന്ന് പറഞ്ഞതാണ് 32കാരനെ പ്രകോപിപ്പിച്ചത്. ഇതിനുപിന്നാലെ സാജു ആൻ്റണിയുടെ വീട്ടിലെത്തി അമ്മയെയും സഹോദരിയെയും ഭീഷണിപ്പെടുത്തുകയും വീട്ടുപകരണങ്ങൾ നശിപ്പിക്കാൻ ശ്രമിക്കുകയും ചെയ്‌തതായി പൊലീസ് വ്യക്തമാക്കി.

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/349338/waiter-beaten-up-for-not-providing-stew-for-wedding-feast-youth-arrested)