---
title: "ബസ് ഡിവൈഡറിലേക്ക് ഇടിച്ചു കയറി അപകടം ; നാല് മലയാളികൾക്ക് ദാരുണാന്ത്യം"
english_title: "Bus crashes into divider; four Malayalis die in tragic accident"
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/349219/bus-crashes-into-divider-four-malayalis-die-in-tragic-accident"
published_at: "2026-03-23T11:31:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69c0d96bc4461_huu.jpg"
keywords: []
---

# ബസ് ഡിവൈഡറിലേക്ക് ഇടിച്ചു കയറി അപകടം ; നാല് മലയാളികൾക്ക് ദാരുണാന്ത്യം

> **Lead Summary:** **ബം​ഗളൂരു:** മൈസൂരിലുണ്ടായ വാഹനാപകടത്തിൽ നാല് മലയാളികൾ മരിച്ചു. കൊയിലാണ്ടി സ്വദേശി മുഹമ്മദ് ഫർഹാൻ, റഫീസ്, റഷീദ്, മാഹി സ്വദേശി സാക്കിർ എന്നിവരാണ് മരിച്ചത്. ചന്നപ്പട്ടണയ്ക്കു സമീപം പുലർച്ചെ 3 മണിയോടെയാണ് അപകടം.

## Article Content

**ബം​ഗളൂരു:** മൈസൂരിലുണ്ടായ വാഹനാപകടത്തിൽ നാല് മലയാളികൾ മരിച്ചു. കൊയിലാണ്ടി സ്വദേശി മുഹമ്മദ് ഫർഹാൻ, റഫീസ്, റഷീദ്, മാഹി സ്വദേശി സാക്കിർ എന്നിവരാണ് മരിച്ചത്. ചന്നപ്പട്ടണയ്ക്കു സമീപം പുലർച്ചെ 3 മണിയോടെയാണ് അപകടം.

കോഴിക്കോടുനിന്ന് ബംഗളൂരുവിലേക്ക് പോയ ബസാണ് അപകടത്തിൽപ്പെട്ടത്. പി കെ ട്രാവൽസിന്റെ സ്ലീപർ ബസ് ഡിവൈഡറിലേക്ക് ഇടിച്ചു കയറുകയായിരുന്നു. ഡ്രൈവർ ഉറങ്ങിപ്പോയതാണ് അപകടത്തിന് ഇടയാക്കിയതെന്നാണ് പ്രാഥമിക നിഗമനം. ബസിന്റെ മുൻവശം തകർന്നു. പരുക്കേറ്റവരെ അടുത്തുള്ള ആശുപത്രികളിലേക്ക് മാറ്റി.

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/349219/bus-crashes-into-divider-four-malayalis-die-in-tragic-accident)