---
title: "കോതമംഗലത്ത്‌ 30 ഓളം ഹോട്ടലുകൾ അടച്ചുപൂട്ടുന്നു  "
english_title: "Around 30 hotels to be closed in Kothamangalam"
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/348930/around-30-hotels-to-be-closed-in-kothamangalam"
published_at: "2026-03-21T12:16:00+05:30"
category: "Ernakulam "
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69be4044259ec_Untitled-14.jpg"
keywords: []
---

# കോതമംഗലത്ത്‌ 30 ഓളം ഹോട്ടലുകൾ അടച്ചുപൂട്ടുന്നു  

> **Lead Summary:** കോതമംഗലം : രൂക്ഷമായ പാചകവാതകപ്രതിസന്ധിയെ തുടർന്ന് കോതമംലത്ത് 30 ഓളം ഹോട്ടലുകൾ അടച്ചു. പാചകവാതകദൗർലഭ്യത്തെ തുടർന്ന് പ്രവർത്തനം നിർത്തിവയ്‌ക്കുകയാണെന്ന് ഹോട്ടലിന്റെ ഷട്ടറിൽ ബോർഡുകളും സ്ഥാപിച്ചു.

## Article Content

കോതമംഗലം : രൂക്ഷമായ പാചകവാതകപ്രതിസന്ധിയെ തുടർന്ന് കോതമംലത്ത് 30 ഓളം ഹോട്ടലുകൾ അടച്ചു. പാചകവാതകദൗർലഭ്യത്തെ തുടർന്ന് പ്രവർത്തനം നിർത്തിവയ്‌ക്കുകയാണെന്ന് ഹോട്ടലിന്റെ ഷട്ടറിൽ ബോർഡുകളും സ്ഥാപിച്ചു.

പൂർണമായും എൽപിജി സിലിണ്ടറിനെ ആശ്രയിക്കുന്ന ഹോട്ടലുകളാണ് അടച്ചത്. ഹോട്ടലുകളുടെ അടച്ചുപൂട്ടലിനെ തുടർന്ന്‌ വിനോദസഞ്ചാരികളും സമീപത്തെ ഓഫീസ് ജീവനക്കാരും സാധാരണക്കാരും പ്രതിസന്ധിയിലായി.

വരുംദിവസങ്ങളിൽ കൂടുതൽ ഹോട്ടലുകൾ അടച്ചിടേണ്ട സ്ഥിതിയാണെന്ന് അസോസിയേഷൻ ഭാരവാഹികൾ പറഞ്ഞു.ഇതിനുപുറമേ ബേക്കറികളുടെയും തട്ടുകടകളുടെയും പ്രവർത്തനവും താളംതെറ്റിയ നിലയിലാണ്. പാചകവാതകപ്രതിസന്ധി പരിഹരിക്കാൻ കേന്ദ്രസർക്കാർ നടപടി സ്വീകരിക്കാത്തതിനാൽ വ്യാപാരികൾക്കിടയിൽ വ്യാപക പ്രതിഷേധമുണ്ട്‌.

പാചകവാതകസിലിണ്ടറുകളും വാണിജ്യസിലിണ്ടറുകളും പൂഴ്ത്തിവയ്ക്കുന്നതായും കരിഞ്ചന്തയിൽ വിൽപ്പന നടത്തുന്നതായും പൊലീസിന് വിവരം ലഭിച്ചു. സിവിൽസപ്ലൈസ് ഉദ്യോഗസ്ഥരും പൊലീസും പരിശോധന കർശനമാക്കണമെന്ന ആവശ്യമുയർന്നു.

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/348930/around-30-hotels-to-be-closed-in-kothamangalam)