---
title: "മീഡിയനിൽ കാർ ഇടിച്ച്‌ കീഴ്മേൽ മറിഞ്ഞ് കുട്ടി ഉൾപ്പെടെ മൂന്നുപേർക്ക് പരിക്ക്"
english_title: "Three people, including a child, were injured when a car hit the median and overturned."
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/348927/three-people-including-a-child-were-injured-when-a-car-hit-the-median-and-overturned"
published_at: "2026-03-21T12:11:00+05:30"
category: "Ernakulam "
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69be3e05df783_Untitled-11.jpg"
keywords: []
---

# മീഡിയനിൽ കാർ ഇടിച്ച്‌ കീഴ്മേൽ മറിഞ്ഞ് കുട്ടി ഉൾപ്പെടെ മൂന്നുപേർക്ക് പരിക്ക്

> **Lead Summary:** മൂവാറ്റുപുഴ : യാത്രയ്ക്കിടെ റോഡിലെ മീഡിയനിൽ കാർ ഇടിച്ച്‌ കീഴ്മേൽ മറിഞ്ഞ് കുട്ടി ഉൾപ്പെടെ മൂന്നുപേർക്ക് നിസാരപരിക്ക്. നെടുമ്പാശേരി വിമാനത്താവളത്തിൽനിന്ന് ചങ്ങാനാശേരിയിലേയ്ക്ക് പോവുകയായിരുന്ന കാറാണ് അപകടത്തിൽപ്പെട്ടത്. വെള്ളി പുലർച്ചെ അഞ്ചോടെ മൂവാറ്റുപുഴ വെള്ളൂർക്കുന്നം സിഗ്നൽ ജങ്‌ഷനിലാണ് അപകടം.

## Article Content

മൂവാറ്റുപുഴ : യാത്രയ്ക്കിടെ റോഡിലെ മീഡിയനിൽ കാർ ഇടിച്ച്‌ കീഴ്മേൽ മറിഞ്ഞ് കുട്ടി ഉൾപ്പെടെ മൂന്നുപേർക്ക് നിസാരപരിക്ക്. നെടുമ്പാശേരി വിമാനത്താവളത്തിൽനിന്ന് ചങ്ങാനാശേരിയിലേയ്ക്ക് പോവുകയായിരുന്ന കാറാണ് അപകടത്തിൽപ്പെട്ടത്. വെള്ളി പുലർച്ചെ അഞ്ചോടെ മൂവാറ്റുപുഴ വെള്ളൂർക്കുന്നം സിഗ്നൽ ജങ്‌ഷനിലാണ് അപകടം.

കാറിൽ ഉണ്ടായിരുന്നവരെ നാട്ടുകാർ പുറത്തെത്തിച്ചു. അഗ്‌നിരക്ഷാസേന എത്തി വാഹനം മാറ്റി ഗതാഗതം പുന:സ്ഥാപിച്ചു. പരിക്കേറ്റവരെ മൂവാറ്റുപുഴ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/348927/three-people-including-a-child-were-injured-when-a-car-hit-the-median-and-overturned)