---
title: "വീടിനുള്ളിൽ അഞ്ചു പേരെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം ; കൂട്ടമരണത്തിൽ ആത്മഹത്യകുറിപ്പ് കണ്ടെത്തി"
english_title: "Five people found dead inside house; Suicide note found in mass death"
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/348923/five-people-found-dead-inside-house-suicide-note-found-in-mass-death"
published_at: "2026-03-21T12:05:00+05:30"
category: "Ernakulam "
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69be3c4678298_drryh.jpg"
keywords: []
---

# വീടിനുള്ളിൽ അഞ്ചു പേരെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം ; കൂട്ടമരണത്തിൽ ആത്മഹത്യകുറിപ്പ് കണ്ടെത്തി

> **Lead Summary:** **കൊച്ചി:** വടുതലയിൽ വീടിനുള്ളിൽ അഞ്ചു പേരെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. രണ്ട് സ്ത്രീകളും മൂന്ന് കുട്ടികളുമാണ് മരിച്ചത്.

## Article Content

**കൊച്ചി:** വടുതലയിൽ വീടിനുള്ളിൽ അഞ്ചു പേരെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. രണ്ട് സ്ത്രീകളും മൂന്ന് കുട്ടികളുമാണ് മരിച്ചത്.

തിരുവനന്തപുരം സ്വദേശികളായ അശ്വതി നായർ, ശ്രീകുമാരി എന്നിവരാണ് മരിച്ചത്. കുട്ടികൾക്ക് വിഷം നൽകിയ ശേഷം ഇരുവരും ജീവനൊടുക്കിയതാണെന്നാണ് പ്രാഥമിക നിഗമനം. സംഭവസ്ഥലത്തുനിന്ന് കണ്ടെടുത്ത ആത്മഹത്യാക്കുറിപ്പ് കേന്ദ്രീകരിച്ച് പോലീസ് അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്.

2, 4,14 വയസ്സുള്ള കുട്ടികളും മരിച്ചിരുന്നു. മൃതദേഹത്തിന് മൂന്നു ദിവസത്തെ പഴക്കമുണ്ട്. ആത്മഹത്യ ആണെന്ന് കണ്ടെത്തിയിട്ടുണ്ട്. സംഭവ സ്ഥലത്ത് നിന്ന് ആത്മഹത്യക്കുറിപ്പ് കേന്ദ്രീകരിച്ച് പോലീസ് അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്. 2, 4,14 വയസ്സുള്ള കുട്ടികളും മരിച്ചിരുന്നു. മൃതദേഹത്തിന് മൂന്നു ദിവസത്തെ പഴക്കമുണ്ട്. 

ആത്മഹത്യ ആണെന്ന് കണ്ടെത്തിയിട്ടുണ്ട്. സംഭവ സ്ഥലത്ത് നിന്ന് ആത്മഹത്യക്കുറിപ്പ് കിട്ടിയിരുന്നു. രണ്ടു മാസമായി ഇവർ വടുതലയിൽ വാടകയ്ക്ക് താമസിക്കുകയായിരുന്നു. അശ്വതി നായരുടെ ചികിത്സയ്ക്കായാണ് ഇവർ വടുതലയിലേക്ക് താമസം മാറിയത്. ഭർത്താവിന്റെ ആത്മഹത്യയെത്തുടർന്നുള്ള പ്രശ്നങ്ങളാണ് മരണത്തിന് കാരണമെന്ന് അശ്വതി നായരുടെ ആത്മഹത്യ കുറിപ്പിൽ പറയുന്നുണ്ട്. പൊലീസ് ആത്മഹത്യ കുറിപ്പ് കേന്ദ്രീകരിച്ച് അന്വേഷണം നടത്തുന്നുണ്ട്. 

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/348923/five-people-found-dead-inside-house-suicide-note-found-in-mass-death)