---
title: "പ്രാദേശിക പ്രശ്‌നങ്ങൾക്കും വികസന ആവശ്യങ്ങൾക്കും പ്രാധാന്യം നൽകും ; യു.ഡി.എഫ് സ്ഥാനാർത്ഥി അഡ്വ. അനൂപ് ജേക്കബ് "
english_title: "Will give importance to local issues and development needs; UDF candidate Adv. Anoop Jacob"
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/348913/will-give-importance-to-local-issues-and-development-needs-udf-candidate-adv-anoop-jacob"
published_at: "2026-03-21T11:45:00+05:30"
category: "Ernakulam "
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69be37988c260_Untitled-14.jpg"
keywords: []
---

# പ്രാദേശിക പ്രശ്‌നങ്ങൾക്കും വികസന ആവശ്യങ്ങൾക്കും പ്രാധാന്യം നൽകും ; യു.ഡി.എഫ് സ്ഥാനാർത്ഥി അഡ്വ. അനൂപ് ജേക്കബ് 

> **Lead Summary:** പിറവം/കാഞ്ഞിരമറ്റം: യു.ഡി.എഫ് സ്ഥാനാർത്ഥി അഡ്വ. അനൂപ് ജേക്കബ് അരയൻകാവിൽ നിന്ന് ആരംഭിച്ച് കാഞ്ഞിരമറ്റം വരെ കടകൾ കയറി സന്ദർശനം നടത്തി.

## Article Content

പിറവം/കാഞ്ഞിരമറ്റം: യു.ഡി.എഫ് സ്ഥാനാർത്ഥി അഡ്വ. അനൂപ് ജേക്കബ് അരയൻകാവിൽ നിന്ന് ആരംഭിച്ച് കാഞ്ഞിരമറ്റം വരെ കടകൾ കയറി സന്ദർശനം നടത്തി.

വ്യാപാരികളെയും നാട്ടുകാരെയും നേരിൽ കണ്ട് സ്ഥാനാർത്ഥി പിന്തുണ അഭ്യർത്ഥിക്കുകയും സൗഹൃദപരമായ ആശയവിനിമയം നടത്തുകയും ചെയ്തു. സന്ദർശനത്തിനിടെ പ്രാദേശിക പ്രശ്‌നങ്ങൾക്കും വികസന ആവശ്യങ്ങൾക്കും പ്രാധാന്യം നൽകുമെന്ന് അനൂപ് ജേക്കബ് വ്യക്തമാക്കി. ആർ. ഹരി, സി.ആർ ദിലീപ് കുമാർ, കെ.ജെ ജോസഫ്, ചന്ദ്രമോഹനൻ, കെ. എസ് രാധാകൃഷ്‌ണൻ, അബ്‌ദുൽ കരീം, എം. എസ് ഹമീദ് കുട്ടി, സലീം അലി, ബിനി ഷാജി, ബിനു പുത്തേമ്യാലിൽ, എം. എം ബഷീർ, സാജൻ എന്നിവർ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/348913/will-give-importance-to-local-issues-and-development-needs-udf-candidate-adv-anoop-jacob)