---
title: "വോട്ടർമാരെ നേരിൽ കണ്ട് എൽ ഡിഎഫ് സ്ഥാനാനാർത്ഥി സാബു കെ ജേക്കബ് "
english_title: "LDF candidate Sabu K Jacob meets voters in person"
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/348910/ldf-candidate-sabu-k-jacob-meets-voters-in-person"
published_at: "2026-03-21T11:38:00+05:30"
category: "Ernakulam "
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69be368523ca2_gvygu.jpg"
keywords: []
---

# വോട്ടർമാരെ നേരിൽ കണ്ട് എൽ ഡിഎഫ് സ്ഥാനാനാർത്ഥി സാബു കെ ജേക്കബ് 

> **Lead Summary:** പിറവം: എടയ്ക്കാട്ടുവയൽ മണീട് രാമമംഗലം പഞ്ചായത്തുകളിലെ വോട്ടർമാരെ നേരിൽ കണ്ട് എൽ ഡിഎഫ് സ്ഥാനാനാർത്ഥി സാബു കെ ജേക്കബ് വോട്ട് അഭ്യർത്ഥിച്ചു.

## Article Content

പിറവം: എടയ്ക്കാട്ടുവയൽ മണീട് രാമമംഗലം പഞ്ചായത്തുകളിലെ വോട്ടർമാരെ നേരിൽ കണ്ട് എൽ ഡിഎഫ് സ്ഥാനാനാർത്ഥി സാബു കെ ജേക്കബ് വോട്ട് അഭ്യർത്ഥിച്ചു.

തോട്ടപ്പടി ഗുരുമന്ദിരത്തിൽ പുഷ്പാർച്ചന നടത്തിയ ശേഷമാണ് പ്രചരണത്തിന് തുടക്കം കുറിച്ചത്. പേപ്പതി കവലയിൽ നിന്നാണ് പര്യടനം ആരംഭിച്ചത്. ആമ്പല്ലൂർ പള്ളി, എടക്കാട്ടു വയൽ തുടങ്ങിയ പ്രദേശങ്ങളിലും വോട്ടഭ്യർത്ഥിച്ചു.

പള്ളിക്കക്കാവിലെ ഉത്സവത്തിൽ പങ്കെടുത്ത് ഭക്തജനങ്ങൾക്കൊപ്പം വഴിപാട്‌കഞ്ഞിയും കഴിച്ചാണ് മണീടിലെത്തിയത്. കാരൂക്കാവ്, ആന മുന്തി, ഏഴക്കരനാട്, ശ്രാപ്പിള്ളി, തുടങ്ങി പ്രദേശങ്ങളിലെ വീടുകളും, സ്ഥാപനങ്ങളും കടകളും കയറി വോട്ടഭ്യർത്ഥിച്ചു. രാമമംഗലത്ത് ആശുപത്രിപ്പടി, ശിവലി പ്രദേശങ്ങളിലും പര്യടനം നടത്തി.

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/348910/ldf-candidate-sabu-k-jacob-meets-voters-in-person)