---
title: "വിദ്യാർഥിനിയെ സ്കൂളിൽ പരീക്ഷയ്ക്ക് കൊണ്ടുപോകും വഴി ലൈംഗികാതിക്രമം ; ഓട്ടോഡ്രൈവർ പിടിയിൽ"
english_title: "Auto driver arrested for sexually assaulting student on way to school for exam."
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/348829/auto-driver-arrested-for-sexually-assaulting-student-on-way-to-school-for-exam"
published_at: "2026-03-20T19:16:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69bd4feeae9c3_1000415311.png"
keywords: []
---

# വിദ്യാർഥിനിയെ സ്കൂളിൽ പരീക്ഷയ്ക്ക് കൊണ്ടുപോകും വഴി ലൈംഗികാതിക്രമം ; ഓട്ടോഡ്രൈവർ പിടിയിൽ

> **Lead Summary:** ആറാംക്ലാസ് വിദ്യാർഥിനിയെ ലൈംഗികമായി ഉപദ്രവിച്ചെന്ന പരാതിയിൽ ഓട്ടോറിക്ഷ ഡ്രൈവറെ അറസ്റ്റ് ചെയ്‌തു.

## Article Content

ആറാംക്ലാസ് വിദ്യാർഥിനിയെ ലൈംഗികമായി ഉപദ്രവിച്ചെന്ന പരാതിയിൽ ഓട്ടോറിക്ഷ ഡ്രൈവറെ അറസ്റ്റ് ചെയ്‌തു.

കോഴിക്കോട് മായനാട് സ്വദേശി മേലെകൊണ്ടാവിൽ വീട്ടിൽ മുഹമ്മദ് നൂറിനെയാണ്(45) ചേവായൂർ പൊലീസ് അറസ്റ്റ് ചെയ്‌തത്. വിദ്യാർഥിനിയെ പരീക്ഷയ്ക്ക് സ്കൂളിൽ കൊണ്ടുപോകും വഴിയായിരുന്നു അതിക്രമം.

ചേവായൂർ പൊലീസ് സ്റ്റേഷൻ പരിധിയിലെ സ്‌കൂളിൽ ആറാം ക്ലാസിൽ പഠിക്കുന്ന കുട്ടിയുടെ മാതാപിതാക്കളാണ് പരാതി നൽകിയത്. പരീക്ഷയ്ക്ക് കൊണ്ടുവിടാനായി കുട്ടിയെ വിശ്വാസത്തോടെ മാതാപിതാക്കൾ മുഹമ്മദ് നൂറിനെ ഏൽപ്പിക്കുകയായിരുന്നു. സ്കൂ‌ളിലേക്ക് കൊണ്ടു പോകുന്നതിനിടെ ആളൊഴിഞ്ഞ റോഡിലേക്ക് ഓട്ടോ കയറ്റി നിർത്തി ഇയാൾ വിദ്യാർഥിനിക്കെതിരെ ലൈംഗികാതിക്രമം നടത്തുകയായിരുന്നു. വീട്ടിൽ എത്തിയ കുട്ടി മാതാപിതാക്കളോട് കാര്യം തുറന്നുപറഞ്ഞതോടെയാണ് സംഭവം. പുറത്തറിഞ്ഞത്.

മാതാപിതാക്കളുടെ പരാതിയിൽ ചേവായൂർ പൊലീസ് കേസ് റജിസ്റ്റർ ചെയ്‌തു. തുടർന്ന് നടത്തിയ അന്വേഷണത്തിൽ പ്രതിയെ പള്ളിത്താഴത്ത് വച്ച് ചേവായൂർ സ്റ്റേഷൻ ഇൻസ്പെക്ടർ മഹേഷിൻ്റെ നിർദേശ പ്രകാരം സബ് ഇൻസ്പെക്ടർ രാം കുമാറും സംഘവും ചേർന്ന് കസ്റ്റഡിയിലെടുക്കുകയായിരുന്നു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു‌.

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/348829/auto-driver-arrested-for-sexually-assaulting-student-on-way-to-school-for-exam)