---
title: "കാത്തിരിപ്പിന് വിരാമം ;  മുരിയംവേലി ചാലിത്താഴം പാടശേഖരത്തിൽ വി.സി.ബി ട്രാക്ടർ പാത ഉദ്ഘാടനം ചെയ്തു"
english_title: "The wait is over; VCB tractor path inaugurated in Muriyamveli Chalithazham paddy fields."
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/348826/the-wait-is-over-vcb-tractor-path-inaugurated-in-muriyamveli-chalithazham-paddy-fields"
published_at: "2026-03-20T18:53:00+05:30"
category: "Ernakulam "
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69bd4ab9a77f7_1000536808.png"
keywords: []
---

# കാത്തിരിപ്പിന് വിരാമം ;  മുരിയംവേലി ചാലിത്താഴം പാടശേഖരത്തിൽ വി.സി.ബി ട്രാക്ടർ പാത ഉദ്ഘാടനം ചെയ്തു

> **Lead Summary:** കർഷകരുടെ ദീർഘനാളത്തെ കാത്തിരിപ്പിന് വിരാമമിട്ട് മുളന്തുരുത്തി ഗ്രാമപഞ്ചായത്തിലെ മുരിയംവേലി - ചാലിത്താഴം പാടശേഖരത്തിൽ നിർമ്മിച്ച വി.സി.ബി ട്രാക്ടർ പാതയുടെ ഉദ്ഘാടനം നടന്നു.

## Article Content

കർഷകരുടെ ദീർഘനാളത്തെ കാത്തിരിപ്പിന് വിരാമമിട്ട് മുളന്തുരുത്തി ഗ്രാമപഞ്ചായത്തിലെ മുരിയംവേലി - ചാലിത്താഴം പാടശേഖരത്തിൽ നിർമ്മിച്ച വി.സി.ബി ട്രാക്ടർ പാതയുടെ ഉദ്ഘാടനം നടന്നു.

കേരള സർക്കാർ ചെറുകിട ജലസേചന വകുപ്പിന്റെ നേതൃത്വത്തിലാണ് 45 ലക്ഷം രൂപ മുതൽമുടക്കിൽ പദ്ധതി നടപ്പിലാക്കിയത്.

മുളന്തുരുത്തി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ലിജോ ജോർജ്ജ് ട്രാക്ടർ പാതയുടെ ഔദ്യോഗിക ഉദ്ഘാടനം നിർവഹിച്ചു. ചടങ്ങിൽ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് മഞ്ജു അനിൽകുമാർ അധ്യക്ഷത വഹിച്ചു.

​പാടശേഖരങ്ങളിലേക്ക് കാർഷിക യന്ത്രങ്ങളും ട്രാക്ടറുകളും സുഗമമായി എത്തിക്കുന്നതിനും

പ്രദേശത്തെ ചാലിമല കുടിവെള്ള പദ്ധതിക്ക് ജലലഭ്യത സൗകര്യം മെച്ചപ്പെടുത്തുന്നതിനും പുതിയ പാതയും വി.സി.ബിയും വലിയ സഹായമാകുമെന്ന് ഉദ്ഘാടന പ്രസംഗത്തിൽ ലിജോ ജോർജ്ജ് പറഞ്ഞു. കാർഷിക മേഖലയിലെ അടിസ്ഥാന സൗകര്യ വികസനം വഴി നെൽ ഉൽപ്പാദനം വർദ്ധിപ്പിക്കുകയാണ് ഗ്രാമപഞ്ചായത്തിന്റെ ലക്ഷ്യമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

​ചടങ്ങിൽ ഗ്രാമപഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷന്മാരായ ഒ എ മണി, ജോയൽ കെ ജോയി, വാർഡ് മെമ്പർമാരായ ബിനോയ് ഹരിദാസ്, ഇന്ദുലേഖ മണി, രേണുക സാബു ,ധന്യ പുരുഷോത്തമൻ ,സുജാത ബാബു ,അംബിക പങ്കജാക്ഷൻ , അപർണ്ണ ബാബു, സിഡിഎസ് ചെയർപേഴ്സൺ എൻ ടി കുഞ്ഞുമോൾ, മുൻ ഗ്രാമ പഞ്ചായത്ത് അംഗം വി.കെ.വേണു ,

ചെറുകിട ജലസേചന വകുപ്പ് അസിസ്റ്റന്റ് . എഞ്ചിനിയർ സോനു മാത്യു,കർഷകരായ സി.കെ. വർഗ്ഗീസ് , എം.എം ഗോവിന്ദർ എന്നിവർ സംസാരിച്ചു.

പാടശേഖര സമിതി ഭാരവാഹികൾ, പ്രദേശത്തെ കർഷകർ, കുടുംബശ്രീ തൊഴിലുറപ്പ് പ്രവർത്തകർ പ്രദേശവാസികൾ തുടങ്ങി നിരവധി ആളുകൾ ചടങ്ങിൽ പങ്കെടുത്തു. പുതിയ പാതയിലൂടെ കൊയ്ത്ത് മെതി യന്ത്രം പാടശേഖരത്തിൽ എത്തിച്ചു.

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/348826/the-wait-is-over-vcb-tractor-path-inaugurated-in-muriyamveli-chalithazham-paddy-fields)