---
title: "മൃതദേഹ സംസ്കാരത്തിൽ കടുത്ത പ്രതിസന്ധി ; പിറവത്തെ പൊതു ശ്മശാനം അടച്ചു"
english_title: "Severe crisis in cremation; Piravam public cemetery closed."
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/348703/severe-crisis-in-cremation-piravam-public-cemetery-closed"
published_at: "2026-03-20T08:39:00+05:30"
category: "Ernakulam "
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69bcba80d85e0_1000536020.png"
keywords: []
---

# മൃതദേഹ സംസ്കാരത്തിൽ കടുത്ത പ്രതിസന്ധി ; പിറവത്തെ പൊതു ശ്മശാനം അടച്ചു

> **Lead Summary:** പിറവം : പിറവത്തെ പൊതു ശ്മശാനം അടച്ചു. പിറവം കണ്ണീറ്റ് മല പൊതുശ് മാശനത്തിൽ മൃതദേഹ സംസ്കാരത്തിൽ കടുത്ത പ്രതിസന്ധി.

## Article Content

പിറവം : പിറവത്തെ പൊതു ശ്മശാനം അടച്ചു. പിറവം കണ്ണീറ്റ് മല പൊതുശ് മാശനത്തിൽ മൃതദേഹ സംസ്കാരത്തിൽ കടുത്ത പ്രതിസന്ധി.

നഗരസഭയുടെ കെടു കാര്യസ്ഥതയുടെയും ഉത്തരവാദിത്തം ഇല്ലായ്മയും ആണ് ഈ പ്രതിസന്ധിയ്ക്ക് കാരണമെന്ന് സി പി ഐ എം ആരോപിച്ചു. എൽ പി ജി ഗ്യാസ് കിട്ടുവാൻ ഉള്ള ബുദ്ധിമുട്ടാണ് അധികൃതർ പറയുന്നത്.

പദ്ധതി നടപ്പിലാക്കുന്നതിലെ ഉത്തരവാദിത്വം ഇല്ലായ്മയാണ് പ്രതിസന്ധിയ്ക്ക് കാരണമെന്ന് പ്രതിപക്ഷം ആരോപിച്ചു. യുഡിഫ് ഭരണസമിതിയുടെ പിടിപ്പ് കേടാണ് ഇത് കാണിക്കുന്നത്. ഭരണ സമതിയ്ക്ക് പ്രാപ്തിയില്ലയെന്നും, അഴിമതി നഗരസഭാ കൗൺസിലർമാരുടെ സത്യപ്രതിജ്ഞയ്ക്ക് പന്തൽ കെട്ടിയപ്പോൾ തുടങ്ങിയെന്നും എൽ ഡി എഫ് നേതാക്കൾ ആരോപിച്ചു. ഗ്യാസ് ലഭ്യതയ്ക്ക് വേണ്ട നടപടി ഭരണ സമതി സ്വീക്കരിക്കാത്തതാണ് ഇപ്പോൾ ഉണ്ടായ പ്രതിസന്ധിക്ക് കാരണം. കണ്ണീറ്റ് മല പൊതു ശ്മശാനം നശിപ്പിക്കുകാൻ ആണ് പുതിയ ഭരണ സമതി ശ്രമിക്കുന്നത്.

ഇത് ഇഷ്ടക്കാർക്ക് വേണ്ടിയാണെന്നും പ്രതിപക്ഷം ആരോപിച്ചു. കണ്ണിറ്റ് മലയുടെ വികസനം സംബന്ധിച്ച് അഴിമതി ആരോപിച്ചവർ ഇപ്പോഴത്തെ പ്രതിസന്ധിയെക്കുറിച്ച് വിശദീകരിക്കണമെന് അവർ പറഞ്ഞു.

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/348703/severe-crisis-in-cremation-piravam-public-cemetery-closed)