---
title: "വീട് പൊളിക്കുന്നതിനിടെ കോൺക്രീറ്റ് സ്ലാബ് ദേഹത്ത് വീണ് തൊഴിലാളിക്ക് ദാരുണാന്ത്യം"
english_title: "Worker dies after concrete slab falls on him while demolishing house."
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/348673/worker-dies-after-concrete-slab-falls-on-him-while-demolishing-house"
published_at: "2026-03-19T20:10:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69bc0ade7aee4_1000535604.png"
keywords: []
---

# വീട് പൊളിക്കുന്നതിനിടെ കോൺക്രീറ്റ് സ്ലാബ് ദേഹത്ത് വീണ് തൊഴിലാളിക്ക് ദാരുണാന്ത്യം

> **Lead Summary:** മലപ്പുറം : പഴയ വീട് പൊളിക്കുന്നതിനിടെ കോൺക്രീറ്റ് സ്ലാബ് ദേഹത്ത് വീണ് തൊഴിലാളി മരിച്ചു. മൂന്നിയൂർ കുന്നത്ത് പറമ്പ് പുള്ളാടൻ അവറാൻ്റെ മകൻ അബ്ദുൽ അസീസ് ആണ് മരിച്ചത്.

## Article Content

മലപ്പുറം : പഴയ വീട് പൊളിക്കുന്നതിനിടെ കോൺക്രീറ്റ് സ്ലാബ് ദേഹത്ത് വീണ് തൊഴിലാളി മരിച്ചു. മൂന്നിയൂർ കുന്നത്ത് പറമ്പ് പുള്ളാടൻ അവറാൻ്റെ മകൻ അബ്ദുൽ അസീസ് ആണ് മരിച്ചത്.

ഇന്നലെ ഉച്ചയ്ക്ക് വള്ളിക്കുന്ന് അരിയല്ലൂർ എം.വി.എച്ച്.എസ് സ്‌കൂളിന് സമീപത്തുള്ള പറമ്പിൽ വെച്ചായിരുന്നു ദാരുണമായ അപകടം നടന്നത്. വീടിൻ്റെ മുൻഭാഗം പൊളിച്ചുനീക്കുന്നതിനിടെ മുകളിലെ കോൺക്രീറ്റ് സ്ലാബ് അപ്രതീക്ഷിതമായി അസീസിന്റെ നെഞ്ചത്തേക്ക് വീഴുകയായിരുന്നു.

ഗുരുതരമായി പരിക്കേറ്റ അസീസിനെ ഉടൻ തന്നെ നാട്ടുകാരും സഹപ്രവർത്തകരും ചേർന്ന് അടുത്തുള്ള ആശുപത്രിയിൽ എത്തിച്ചിരുന്നു. എന്നാൽ ജീവൻ രക്ഷിക്കാനായില്ല. ദീർഘകാലമായി നിർമ്മാണ മേഖലയിൽ പ്രവർത്തിക്കുന്ന വ്യക്തിയായിരുന്നു അസീസ്.

ഭാര്യ: അസ്മ. മക്കൾ: ഹബീബ, ഹന്നത്ത്, ഹസീന, ഹഫ്‌സത്ത്. മരുമക്കൾ: അമീർ മമ്പുറം, ആരിഫ് ചിനക്കൽ, ഇബ്രാഹിം കൊടിഞ്ഞി, അക്കുപറമ്പിൽ പീടിക. സഹോദരങ്ങൾ: കുഞ്ഞി മുഹമ്മദ് കമ്മുക്കുട്ടി, സൈതലവി, ആയിശ ബീവി, കുഞ്ഞിപാത്തുട്ടി, ആസ്യ, സുഹ്റ.

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/348673/worker-dies-after-concrete-slab-falls-on-him-while-demolishing-house)