---
title: "എംഡിഎംഎയുമായി യുവതിയും യുവാവും എക്സൈസിന്റെ പിടിയിൽ "
english_title: "Excise arrests young woman and young man with MDMA"
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/348602/excise-arrests-young-woman-and-young-man-with-mdma"
published_at: "2026-03-19T14:34:00+05:30"
category: "Ernakulam "
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69bbbc994959c_Untitled-11.jpg"
keywords: []
---

# എംഡിഎംഎയുമായി യുവതിയും യുവാവും എക്സൈസിന്റെ പിടിയിൽ 

> **Lead Summary:** കൊച്ചി: എറണാകുളം കോതമംഗലത്ത് മാരക ലഹരിമരുന്നായ എംഡിഎംഎയുമായി യുവതിയും യുവാവും എക്സൈസിന്റെ പിടിയിലായി.

## Article Content

കൊച്ചി: എറണാകുളം കോതമംഗലത്ത് മാരക ലഹരിമരുന്നായ എംഡിഎംഎയുമായി യുവതിയും യുവാവും എക്സൈസിന്റെ പിടിയിലായി.

ഇടുക്കി സ്വദേശിനി റിസാന ഫാത്തിമ (18), കോതമംഗലം ഇരമല്ലൂർ സ്വദേശി അനന്തു പ്രസാദ് (24) എന്നിവരെയാണ് 37 ഗ്രാം എംഡിഎംഎയുമായി പിടികൂടിയത്. ബെംഗളൂരുവിൽ നിന്നും എത്തിച്ച ലഹരിമരുന്ന് കോതമംഗലത്തെ കോളേജ് വിദ്യാർത്ഥികൾക്കിടയിൽ വിതരണം ചെയ്യാനായിരുന്നു പ്രതികളുടെ ലക്ഷ്യം.

വിദ്യാർത്ഥികളെ ലക്ഷ്യമിട്ട് നടത്തുന്ന വലിയൊരു ലഹരി ശൃംഖല യുടെ കണ്ണികളാണ് ഇവരെന്ന് എക്സൈസ് സംശയിക്കുന്നു. ഇടപാടുകൾക്കായി ഇവർ ഉപയോഗിച്ചിരുന്ന മൂന്ന് മൊബൈൽ ഫോണുകളും ഉദ്യോഗസ്ഥർ കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്. ഫോൺ രേഖകൾ പരിശോധിക്കുന്നതിലൂടെ കൂടുതൽ പേരിലേക്ക് അന്വേഷണം വ്യാപിപ്പിക്കാനാണ് എക്സൈസ് തീരുമാനം.

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/348602/excise-arrests-young-woman-and-young-man-with-mdma)