---
title: "ടോറസ് ലോറി കാറിനും ബെെക്കിനും മുകളിലേക്ക് മറിഞ്ഞ് അപകടം ; ഒരു മരണം"
english_title: "Taurus lorry overturns on top of car and truck; one dead"
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/348594/taurus-lorry-overturns-on-top-of-car-and-truck-one-dead"
published_at: "2026-03-19T14:10:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69bbb71b4192c_hujiopo.jpg"
keywords: []
---

# ടോറസ് ലോറി കാറിനും ബെെക്കിനും മുകളിലേക്ക് മറിഞ്ഞ് അപകടം ; ഒരു മരണം

> **Lead Summary:** തിരുവനന്തപുരം: പാറകയറ്റിവന്ന ടോറസ് ലോറി കാറിനും ബെെക്കിനും മുകളിലേക്ക് മറിഞ്ഞ് ഒരു മരണം.

## Article Content

തിരുവനന്തപുരം: പാറകയറ്റിവന്ന ടോറസ് ലോറി കാറിനും ബെെക്കിനും മുകളിലേക്ക് മറിഞ്ഞ് ഒരു മരണം.

പിരപ്പൻകോട് - വെഞ്ഞാറമൂട് റിംഗ് റോഡിൽ പിരപ്പൻകോടിന് സമീപം കുന്നത്തുനടയിൽ ഇന്ന് ഉച്ചയ്ക്ക് ഒരു മണിയോടെയായിരുന്നു അപകടം. പാറയുമായി അമിത വേഗത്തിലെത്തിയ ടോറസ് ലോറി മതിലിലിടിച്ച് മറിയുകയായിരുന്നു. കാറും ബെെക്കും പൂർണമായും തകർന്നു.

അഗ്നിശമന സേനയും പൊലീസും നാട്ടുകാരും ചേർന്ന് കാറ് വെട്ടിപ്പൊളിച്ചാണ് യാത്രക്കാരെ പുറത്തെടുത്ത് ആശുപത്രിയിൽ എത്തിച്ചത്. ലോറിയുടെ ടയർ പൊട്ടിയതാണ് അപകടത്തിന് കാരണമെന്നും നാട്ടുകാർ പറയുന്നു. ബെെക്ക് യാത്രികനാണ് മരിച്ചതെന്നാണ് റിപ്പോർട്ട്. ഒപ്പമുണ്ടായിരുന്ന സ്ത്രീയെ അതിഗുരുതര പരിക്കുകളോടെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/348594/taurus-lorry-overturns-on-top-of-car-and-truck-one-dead)