---
title: "തെരുവുനായ്ക്കൾ ആടുകളെ കൊന്നൊടുക്കി ; കുടൽ പുറത്തുവന്ന നിലയിൽ "
english_title: "Stray dogs killed sheep; intestines exposed"
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/348590/stray-dogs-killed-sheep-intestines-exposed"
published_at: "2026-03-19T14:01:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69bbb4be18223_Untitled-12.jpg"
keywords: []
---

# തെരുവുനായ്ക്കൾ ആടുകളെ കൊന്നൊടുക്കി ; കുടൽ പുറത്തുവന്ന നിലയിൽ 

> **Lead Summary:** വരാപ്പുഴ : തേവർകാട്ടിൽ തെരുവുനായ്ക്കൾ ആടുകളെ കൊന്നൊടുക്കി. ചുള്ളിക്കാട്ട് വിപിൻ ജോണിന്റെ രണ്ട് ആടുകളെയാണ് നായ്ക്കൂട്ടം കടിച്ചുകീറിയത്. ഇവയുടെ കുടൽ പുറത്തുവന്ന നിലയിലാണ്.

## Article Content

വരാപ്പുഴ : തേവർകാട്ടിൽ തെരുവുനായ്ക്കൾ ആടുകളെ കൊന്നൊടുക്കി. ചുള്ളിക്കാട്ട് വിപിൻ ജോണിന്റെ രണ്ട് ആടുകളെയാണ് നായ്ക്കൂട്ടം കടിച്ചുകീറിയത്. ഇവയുടെ കുടൽ പുറത്തുവന്ന നിലയിലാണ്.

തേവർകാട് പാലച്ചുവട് ഭാഗത്ത് ഏതാനും ദിവസംമുമ്പ് നിരവധി കോഴികളെയും താറാവുകളെയും നായ്ക്കൾ വകവരുത്തിയിരുന്നു. കൂടുകൾ പൊളിച്ചാണ് ഇരുപതോളം കോഴികളെ കൊന്നത്.

രണ്ടാഴ്ചമുൻപ് തുണ്ടത്തുംകടവിൽ ഏഴുപേരെ തെരുവുനായ കടിച്ചിരുന്നു. ഇതിൽ മൂന്നു വിദ്യാർഥികളുമുണ്ട്. പിന്നീട് നാട്ടുകാർ കടിച്ച നായയെ അന്വേഷിച്ചുചെന്നപ്പോൾ ചത്തനിലയിൽ കണ്ടെത്തിയിരുന്നു. ഇതേ തുടർന്ന് നായയെ മണ്ണുത്തിയിൽ കൊണ്ടുപോയി പരിശോധന നടത്തിയപ്പോൾ പേവിഷബാധയുള്ളതായി സ്ഥീരികരിച്ചതോടെ നാട്ടുകാർ ആശങ്കയിലാണ്.​

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/348590/stray-dogs-killed-sheep-intestines-exposed)