---
title: " കിണറിനു മുകളിൽ ഇട്ടിരുന്ന വലയിൽ കുടുങ്ങിയ മൂർഖനെ രക്ഷപ്പെടുത്തി "
english_title: "Cobra trapped in a net placed above a well rescued"
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/348586/cobra-trapped-in-a-net-placed-above-a-well-rescued"
published_at: "2026-03-19T13:45:00+05:30"
category: "Ernakulam "
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69bbb165186df_Untitled-17.jpg"
keywords: []
---

#  കിണറിനു മുകളിൽ ഇട്ടിരുന്ന വലയിൽ കുടുങ്ങിയ മൂർഖനെ രക്ഷപ്പെടുത്തി 

> **Lead Summary:** അങ്കമാലി : ചമ്പന്നൂർ വ്യവസായ മേഖലയിലെ പി മാക്സ് കമ്പനിയിലെ കിണറിനു മുകളിൽ ഇട്ടിരുന്ന വലയിൽ കുടുങ്ങിയ മൂർഖനെ രക്ഷപ്പെടുത്തി വനത്തിൽ വിട്ടു.

## Article Content

അങ്കമാലി : ചമ്പന്നൂർ വ്യവസായ മേഖലയിലെ പി മാക്സ് കമ്പനിയിലെ കിണറിനു മുകളിൽ ഇട്ടിരുന്ന വലയിൽ കുടുങ്ങിയ മൂർഖനെ രക്ഷപ്പെടുത്തി വനത്തിൽ വിട്ടു.

ഇലയും മറ്റും കിണറ്റിലേക്ക് വീഴാതിരിക്കാൻ ഇട്ടിരുന്ന വലയിലാണ് മൂർഖൻ കുടുങ്ങിയത്.വനംവകുപ്പിന്റെ റാപിഡ് റെസ്പോൺസ് ടീമംഗങ്ങളായ എസ് രജിത്ത്, പി ജെ വിൽസൺ എന്നിവർ എത്തിയാണ് പാമ്പിനെ പിടിച്ചത്.

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/348586/cobra-trapped-in-a-net-placed-above-a-well-rescued)