---
title: "27 കാരനെ വെടിവെച്ച് കൊന്നു; അക്രമികള്‍ക്കായി തിരച്ചില്‍  "
english_title: "27-year-old shot dead; search for assailants underway"
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/348573/27-year-old-shot-dead-search-for-assailants-underway"
published_at: "2026-03-19T12:44:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69bba2b45fd94_crime.jpg"
keywords: []
---

# 27 കാരനെ വെടിവെച്ച് കൊന്നു; അക്രമികള്‍ക്കായി തിരച്ചില്‍  

> **Lead Summary:** ഛത്തീസ്ഗഡ്: ഛത്തീസ്ഗഡില്‍ 27 കാരനെ രണ്ടംഗ സംഘം വെടിവെച്ച് കൊന്നു. സെക്ടര്‍ 9 മാര്‍ക്കറ്റില്‍ വെച്ചാണ് സംഭവം. റിയല്‍ എസ്റ്റേറ്റ് ഡീലറായ പ്രീത് നഗ്രയാണ് കൊലപ്പെട്ടത്. ബുധനാഴ്ച ഉച്ച കഴിഞ്ഞ് ജിമ്മില്‍ നിന്ന് മടങ്ങവെയാണ് യുവാവിന് നേരെ ആക്രമണമുണ്ടായത്.

## Article Content

ഛത്തീസ്ഗഡ്: ഛത്തീസ്ഗഡില്‍ 27 കാരനെ രണ്ടംഗ സംഘം വെടിവെച്ച് കൊന്നു. സെക്ടര്‍ 9 മാര്‍ക്കറ്റില്‍ വെച്ചാണ് സംഭവം. റിയല്‍ എസ്റ്റേറ്റ് ഡീലറായ പ്രീത് നഗ്രയാണ് കൊലപ്പെട്ടത്. ബുധനാഴ്ച ഉച്ച കഴിഞ്ഞ് ജിമ്മില്‍ നിന്ന് മടങ്ങവെയാണ് യുവാവിന് നേരെ ആക്രമണമുണ്ടായത്.

വ്യായാമം കഴിഞ്ഞെത്തിയ നഗ്ര തന്‍റെ എസ്യുവിയിലിരിക്കുമ്പോഴാണ് അജ്ഞാതരായ രണ്ട് പേര്‍ ഹോണ്ട ആക്ടീവയിലെത്തി ആക്രമിക്കുന്നത്. അക്രമികള്‍ 11 തവണ വെടിയുതിര്‍ത്തതായണ് റിപ്പോര്‍ട്ട്. ഛത്തീസ്ഗഡ് പൊലീസ് ആസ്ഥാനവും യുടി സെക്രട്ടറിയേറ്റും സ്ഥിതി ചെയ്യുന്ന അതീവ സുരക്ഷാമേഖലയിലാണ് ആക്രമണം നടന്നിരിക്കുന്നതെന്നാണ് റിപ്പോര്‍ട്ട്. അതേസമയം, കൊലപാതക കാരണം ഇപ്പോഴും വ്യക്തമല്ല.

ആക്രമണത്തിന് പിന്നാലെ ഒളിവില്‍ പോയ പ്രതികള്‍ക്കായി അന്വേഷണം പുരോഗമിക്കുകയാണെന്ന് പൊലീസ് അറിയിച്ചു. പഞ്ച്ഗുളയിലും മൊഹാലിയിലും കൊലപാതികൾക്കായി പ്രത്യേക ജാഗ്രതാ നിർദേശം പുറപ്പെടുവിച്ചിട്ടുണ്ട്. മൊഹാലി ജില്ലയിലെ മുള്ളന്‍പൂര്‍ സ്വദേശിയാണ് പ്രീത് നഗ്ര.സംഭവത്തിന് പിന്നാലെ ഉന്നത ഉദ്യോഗസ്ഥരടക്കം കൊലപാതകം നടന്ന സ്ഥലത്തെത്തി പരിശോധന നടത്തി. ജിമ്മിന്റെ പാർക്കിങ് സ്ഥലത്തുനിന്ന് ലഭിച്ച ബാലിസ്റ്റിക് തെളിവുകളും ഷെൽ കേസിംങ്ങുകളും സെൻട്രൽ ഫൊറൻസിക് സയൻസ് ലബോറട്ടിറിയിൽ പരിശോധനക്കയച്ചിരിക്കുകയാണ്.

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/348573/27-year-old-shot-dead-search-for-assailants-underway)