---
title: "കൂത്താട്ടുകുളത്തിൻ്റെ സ്വീകരണമേറ്റുവാങ്ങി എൽ ഡിഎഫ് സ്ഥാനാനാർത്ഥി സാബു കെ ജേക്കബ്"
english_title: "LDF candidate Sabu K Jacob receives a warm welcome from Kuthattukulam"
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/348558/ldf-candidate-sabu-k-jacob-receives-a-warm-welcome-from-kuthattukulam"
published_at: "2026-03-19T11:45:00+05:30"
category: "Ernakulam "
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69bb96074d768_Untitled-1.jpg"
keywords: []
---

# കൂത്താട്ടുകുളത്തിൻ്റെ സ്വീകരണമേറ്റുവാങ്ങി എൽ ഡിഎഫ് സ്ഥാനാനാർത്ഥി സാബു കെ ജേക്കബ്

> **Lead Summary:** പിറവം/കൂത്താട്ടുകുളം: അമ്മ വീടായ കൂത്താട്ടുകുളത്തിൻ്റെ സ്വീകരണമേറ്റുവാങ്ങി എൽ ഡിഎഫ് സ്ഥാനാനാർത്ഥി സാബു കെ ജേക്കബ്.

## Article Content

പിറവം/കൂത്താട്ടുകുളം: അമ്മ വീടായ കൂത്താട്ടുകുളത്തിൻ്റെ സ്വീകരണമേറ്റുവാങ്ങി എൽ ഡിഎഫ് സ്ഥാനാനാർത്ഥി സാബു കെ ജേക്കബ്.

കൂത്താട്ടുകുളത്തെ തോറാനി കുടുംബാഗമാണ് സാബു കെ ജേക്കബിൻ്റെ അമ്മ പരേതയായ ചിന്നമ്മ. കർമ്മ മേഖല പിറവം പ്രദേശമാക്കി മാറ്റിയ സാബു കെ ജേക്കബുമായുള്ള സൗഹൃദം ജന്മനാട് ഇന്നും തുടരുന്നു. അന്നത്തെ കളിക്കൂട്ടുകാരിൽ ചിലർ സൗഹൃദം പുതുക്കിയും വിജയാശംസകൾ നേർന്നും എത്തിയിരുന്നു.

ജന്മനാടിന്റെ ഹൃദയത്തുടിപ്പുകളറിയുന്ന ജനനേതാവ് സാബു കെ ജേക്കബിനൊപ്പം പരിചിതരെല്ലാം ചേർന്നതോടെ കൂത്താട്ടുകുളത്തെ റോഡു ഷോ ജനകീയോത്സവമായി. ഓട്ടോ ടാക്‌സി തൊഴിലാളികളും, സിഐടിയു, എൻഎൽസി, ചുമട്ടുതൊഴിലാളികളും സിഐടിയു ടിമ്പർ തൊഴിലാളികളും ഒന്നടക്കമെത്തി അഭിവാദ്യമർപ്പിച്ചു.

റോഡ് ഷോകൾ കണ്ട വ്യാപാരികളും,കടകളിലെ തൊഴിലാളികളും, ബസ് യാത്രക്കാരുമെല്ലാം കൈകൾ വീശി ഇടതു സാരഥിക്ക് ആശംസകളറിയിച്ചു. പ്രവർത്തകരും കുടുംബബന്ധങ്ങളും സൗഹൃദക്കൂട്ടങ്ങളും സമ്മാനിച്ച ആവേശത്തിലാണ് എൽഡിഎഫ് സ്ഥാനാർത്ഥി സാബു കെ ജേക്കബിന്റെ റോഡ് ഷോകൾ സമാപിച്ചത്. ഇലഞ്ഞി, ചോറ്റാനിക്കര,തിരുവാങ്കുളം മേഖലയിലെവീടുകളും സ്ഥാപനങ്ങളും കടകളും കയറിയുള്ള വോട്ടഭ്യർത്ഥനയുമുണ്ടായി.

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/348558/ldf-candidate-sabu-k-jacob-receives-a-warm-welcome-from-kuthattukulam)