---
title: "അമ്മയെ കുത്തിക്കൊലപ്പെടുത്താൻ ശ്രമം ; മകൻ പിടിയിൽ"
english_title: "Attempt to stab mother to death; Son arrested."
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/348504/attempt-to-stab-mother-to-death-son-arrested"
published_at: "2026-03-19T06:44:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69bb4dfe2d9b6_1000534814.png"
keywords: []
---

# അമ്മയെ കുത്തിക്കൊലപ്പെടുത്താൻ ശ്രമം ; മകൻ പിടിയിൽ

> **Lead Summary:** തിരുവനന്തപുരം : തലസ്ഥാനത്ത് അമ്മയെ കുത്തിക്കൊലപ്പെടുത്താൻ മകന്റെ ശ്രമം. കണ്ണമൂല സ്വദേശി ജോണി ആണ് 82 വയസ്സുള്ള അമ്മ സെൽവിയെ ക്രൂരമായി ആക്രമിച്ചത്.

## Article Content

തിരുവനന്തപുരം : തലസ്ഥാനത്ത് അമ്മയെ കുത്തിക്കൊലപ്പെടുത്താൻ മകന്റെ ശ്രമം. കണ്ണമൂല സ്വദേശി ജോണി ആണ് 82 വയസ്സുള്ള അമ്മ സെൽവിയെ ക്രൂരമായി ആക്രമിച്ചത്.

ഇയാളെ കന്റോൺമെൻ്റ് പൊലീസ് കസ്റ്റഡിയിലെടുത്തു. വാക്കുതർക്കത്തിനിടെ അമ്മ മുറിക്കുള്ളിൽ കയറി കതകടച്ചതിലുള്ള വൈരാഗ്യമാണ് ആക്രമണത്തിന് കാരണം.

മൂർച്ചയുള്ള ആയുധം കൊണ്ട് അമ്മയെ കുത്തിയ ശേഷം പ്രതി ആത്മഹത്യയ്ക്കും ശ്രമിച്ചു. ഗുരുതരമായി പരിക്കേറ്റ സെൽവി മെഡിക്കൽ കോളേജ് ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്.

കഴുത്തിന് പരിക്കേറ്റ ജോണിയും പൊലീസ് നിരീക്ഷണത്തിൽ ആശുപത്രിയിലാണ്. ജോണി മുൻപും നിരവധി ആക്രമണക്കേസുകളിൽ പ്രതിയാണെന്ന് പൊലീസ് വ്യക്തമാക്കി. ചൊവ്വാഴ്‌ച വൈകുന്നേരമായിരുന്നു സംഭവ

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/348504/attempt-to-stab-mother-to-death-son-arrested)