---
title: "ഇലക്ട്രിക് വാഹനം ചാർജ് ചെയ്യുന്നതിനിടെ സ്ഫോടനം ; ഒരു കുടുംബത്തിലെ എട്ടുപേർ മരിച്ചു"
english_title: "Explosion while charging electric vehicle; Eight members of a family killed"
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/348392/explosion-while-charging-electric-vehicle-eight-members-of-a-family-killed"
published_at: "2026-03-18T13:40:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69ba5ecf67440_gyuiu.jpg"
keywords: []
---

# ഇലക്ട്രിക് വാഹനം ചാർജ് ചെയ്യുന്നതിനിടെ സ്ഫോടനം ; ഒരു കുടുംബത്തിലെ എട്ടുപേർ മരിച്ചു

> **Lead Summary:** ഇൻഡോർ: മധ്യപ്രദേശിലെ ഇൻഡോറിൽ ഇലക്ട്രിക് വാഹനം ചാർജ് ചെയ്യുന്നതിനിടെയുണ്ടായ സ്ഫോടനത്തെത്തുടർന്നുണ്ടായ തീപിടുത്തത്തിൽ ഒരു കുടുംബത്തിലെ എട്ടുപേർ മരിച്ചു. ബുധനാഴ്ച പുലർച്ചെ ബ്രജേശ്വരി അനെക്സ് കോളനിയിലെ മൂന്നുനില കെട്ടിടത്തിലാണ് നാടിനെ നടുക്കിയ ദുരന്തമുണ്ടായത്. മരിച്ചവരിൽ രണ്ട് കുട്ടികളും മൂന്ന് സ്ത്രീകളും ഉൾപ്പെടുന്നു.

## Article Content

ഇൻഡോർ: മധ്യപ്രദേശിലെ ഇൻഡോറിൽ ഇലക്ട്രിക് വാഹനം ചാർജ് ചെയ്യുന്നതിനിടെയുണ്ടായ സ്ഫോടനത്തെത്തുടർന്നുണ്ടായ തീപിടുത്തത്തിൽ ഒരു കുടുംബത്തിലെ എട്ടുപേർ മരിച്ചു. ബുധനാഴ്ച പുലർച്ചെ ബ്രജേശ്വരി അനെക്സ് കോളനിയിലെ മൂന്നുനില കെട്ടിടത്തിലാണ് നാടിനെ നടുക്കിയ ദുരന്തമുണ്ടായത്. മരിച്ചവരിൽ രണ്ട് കുട്ടികളും മൂന്ന് സ്ത്രീകളും ഉൾപ്പെടുന്നു.

പുലർച്ചെ 3:30-നും 4:30-നും ഇടയിലാണ് അപകടമുണ്ടായത്. വീടിന് പുറത്ത് ഇലക്ട്രിക് കാർ ചാർജ് ചെയ്യാൻ വച്ചിരിക്കുകയായിരുന്നു. ചാർജിംഗ് പോയിന്റിലുണ്ടായ സ്ഫോടനത്തെത്തുടർന്ന് കാറിന് തീപിടിക്കുകയും അത് പെട്ടെന്ന് തന്നെ വീടിനുള്ളിലേക്ക് പടരുകയുമായിരുന്നുവെന്ന് പോലീസ് കമ്മീഷണർ സന്തോഷ് കുമാർ സിംഗ് അറിയിച്ചു.

വീടിന്റെ വാതിലുകൾ ഇലക്ട്രോണിക് സംവിധാനത്തിൽ പൂട്ടിയവയായിരുന്നു. ഇത് പോലീസിനും രക്ഷാപ്രവർത്തകർക്കും അകത്ത് കടക്കുന്നത് ദുഷ്കരമാക്കി. വീടിനുള്ളിലുണ്ടായിരുന്ന പാചകവാതക സിലിണ്ടറുകൾ പൊട്ടിത്തെറിച്ചത് തീ അതിവേഗം പടരാൻ കാരണമായി.

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/348392/explosion-while-charging-electric-vehicle-eight-members-of-a-family-killed)