---
title: "മുക്കുപണ്ടം പണയംവച്ച് പണംതട്ടിയ കേസിൽ മധ്യവയസ്‌ക അറസ്‌റ്റിൽ"
english_title: "Middle-aged woman arrested in money laundering case by pawning a piece of jewellery"
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/348350/middle-aged-woman-arrested-in-money-laundering-case-by-pawning-a-piece-of-jewellery"
published_at: "2026-03-18T11:11:00+05:30"
category: "Ernakulam "
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69ba3c160bb01_vbi.jpg"
keywords: []
---

# മുക്കുപണ്ടം പണയംവച്ച് പണംതട്ടിയ കേസിൽ മധ്യവയസ്‌ക അറസ്‌റ്റിൽ

> **Lead Summary:** വൈപ്പിൻ : മുക്കുപണ്ടം പണയംവച്ച് 2,22,000 രൂപ തട്ടിയ സംഭവത്തിൽ മധ്യവയസ്ക അറസ്റ്റിൽ. തൃശൂർ ആമ്പല്ലൂർ തണണ്ടാശേരി ഷീജ യാണ് അറസ്‌റ്റിലായത്.

## Article Content

വൈപ്പിൻ : മുക്കുപണ്ടം പണയംവച്ച് 2,22,000 രൂപ തട്ടിയ സംഭവത്തിൽ മധ്യവയസ്ക അറസ്റ്റിൽ. തൃശൂർ ആമ്പല്ലൂർ തണണ്ടാശേരി ഷീജ യാണ് അറസ്‌റ്റിലായത്.

പരിചയക്കാരി മുഖേന ഞാറക്കലുള്ള ഫൈനാൻസ് സ്ഥാപനത്തിൽ ഈമാസം 11നും 14നുമാണ്‌ മുക്കുപണ്ടം പണയംവച്ചത്. സംശയംതോന്നിയ ഫൈനാൻസ് ഉടമ പൊലീസിൽ പരാതിനൽകി. പണയംവച്ച ഞാറക്കലുള്ള സ്ത്രീയെ പൊലീസ് വിശദമായി ചോദ്യം ചെയ്തു.

നടപടി തുടരുന്നതിനിടെ ഷീജ വീണ്ടും സ്വർണം പണയംവയ്‌ക്കാനായി ഇ‍ൗ സ്ത്രീയെ സമീപിച്ചു. ഇവർ വിവരം പൊലീസിൽ അറിയിക്കുകയും പ്രതിയെ അറസ്റ്റ് ചെയ്യുകയുമായിരുന്നു. സമാനരീതിയിലുള്ള 29 കേസുകൾ പല ജില്ലകളിലും പുറത്തുമുള്ള സ്റ്റേഷനുകളിൽ ഉള്ളതായി പൊലീസ് അറിയിച്ചു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ്‌ ചെയ്തു. സിഐ കെ സതീഷിന്റെ നേതൃത്വത്തിലാണ്‌ അന്വേഷണം.

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/348350/middle-aged-woman-arrested-in-money-laundering-case-by-pawning-a-piece-of-jewellery)