---
title: "റോസി ജോയിയുടെ മൂന്നാമത് ചെറുകഥ സമാഹാരം പ്രകാശനം ചെയ്‌തു"
english_title: "Rosie Joy's third collection of short stories released"
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/348245/rosie-joys-third-collection-of-short-stories-released"
published_at: "2026-03-17T15:26:00+05:30"
category: "Ernakulam "
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69b92746f1acf_1000533425.jpg"
keywords: []
---

# റോസി ജോയിയുടെ മൂന്നാമത് ചെറുകഥ സമാഹാരം പ്രകാശനം ചെയ്‌തു

> **Lead Summary:** പിറവം: പ്രശസ്‌ത എഴുത്തുകാരി റോസ‌ി ജോയിയുടെ മൂന്നാമത് ചെറുകഥ സമാഹാരം മാതൃഭൂമി മലപ്പുറം ബ്യൂറോ ചീഫ് ബിജു സി പി പ്രകാശനം ചെയ്‌തു.

## Article Content

പിറവം: പ്രശസ്‌ത എഴുത്തുകാരി റോസ‌ി ജോയിയുടെ മൂന്നാമത് ചെറുകഥ സമാഹാരം മാതൃഭൂമി മലപ്പുറം ബ്യൂറോ ചീഫ് ബിജു സി പി പ്രകാശനം ചെയ്‌തു.

എഴുത്തുകാരൻ രമേശൻ മുല്ലശ്ശേരി പുസ്‌തകം ഏറ്റുവാങ്ങി. പിറവം റോട്ടറി ക്ലബ്ബ് പ്രസിഡൻറ് ഷാജു കെ പി അധ്യക്ഷനായി. വെളിയനാട് ഗ്രാമീണ വായനശാല സെക്രട്ടറി ശശിധരൻ കെ കെ സ്വാഗതം പറഞ്ഞു. സുരേന്ദ്രൻ കെ പി പുസ്‌തക പരിചയം നടത്തി. പഞ്ചായത്ത് പ്രസിഡണ്ട് ജൂലിയ ജെയിംസ്, ബേബി റ്റി കുര്യൻ, റോയി സെബാസ്റ്റ്യൻ, ജേക്കബ് മങ്കിടി എന്നിവർ പ്രസംഗിച്ചു.

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/348245/rosie-joys-third-collection-of-short-stories-released)