---
title: "നിയന്ത്രണംവിട്ട കാർ റോഡരികിലെ വീടിനു മുകളിലേക്കു പാഞ്ഞുകയറി ; വീടിന്റെ മേൽക്കൂര തകർന്നു"
english_title: "A car lost control and ran over a house on the roadside; the roof of the house collapsed"
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/348231/a-car-lost-control-and-ran-over-a-house-on-the-roadside-the-roof-of-the-house-collapsed"
published_at: "2026-03-17T14:35:00+05:30"
category: "Ernakulam "
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69b91a349222f_fuyui.jpg"
keywords: []
---

# നിയന്ത്രണംവിട്ട കാർ റോഡരികിലെ വീടിനു മുകളിലേക്കു പാഞ്ഞുകയറി ; വീടിന്റെ മേൽക്കൂര തകർന്നു

> **Lead Summary:** മുളന്തുരുത്തി : നിയന്ത്രണംവിട്ട കാർ റോഡരികിലെ വീടിനു മുകളിലേക്കു പാഞ്ഞുകയറി. വീടിന്റെ മേൽക്കൂര തകർന്നു. മുളന്തുരുത്തി-കാഞ്ഞിരമറ്റം റോഡിൽ പെരുമ്പിള്ളിയിൽ ഞായറാഴ്ച രാത്രി ഒന്നരയോടെയാണ് അപകടം.

## Article Content

മുളന്തുരുത്തി : നിയന്ത്രണംവിട്ട കാർ റോഡരികിലെ വീടിനു മുകളിലേക്കു പാഞ്ഞുകയറി. വീടിന്റെ മേൽക്കൂര തകർന്നു. മുളന്തുരുത്തി-കാഞ്ഞിരമറ്റം റോഡിൽ പെരുമ്പിള്ളിയിൽ ഞായറാഴ്ച രാത്രി ഒന്നരയോടെയാണ് അപകടം.

കാഞ്ഞിരമറ്റം റോഡിൽ പെരുമ്പിള്ളിയിൽ ഞായറാഴ്ച രാത്രി ഒന്നരയോടെയാണ് അപകടം. കാഞ്ഞിരമറ്റം ഭാഗത്തു നിന്നു വന്ന കാർ പെരുമ്പിള്ളി ഗവ. യുപി സ്കൂളിനു സമീപത്തെ വളവ് തിരിയുന്നതിനിടെ നിയന്ത്രണംവിട്ടു വൈദ്യുതി പോസ്റ്റിലിടിച്ചു റോഡ് നിരപ്പിൽ നിന്നു 6 അടിയോളം താഴ്ചയിലുള്ള തടത്തിമലയിൽ വിജയന്റെ വീടിനു മുകളിലേക്ക് ഇടിച്ചു കയറുകയായിരുന്നു.

വിജയന്റെ ഭാര്യയും മക്കളും വീട്ടിലുണ്ടായിരുന്നെങ്കിലും അദ്ഭുതകരമായി രക്ഷപ്പെട്ടു.വീടിന്റെ മേൽക്കൂരയും മുൻവശത്തെ ഭിത്തിയും വാതിലും തകർന്നു. മുറ്റത്ത് പാർക്ക് ചെയ്തിരുന്ന മകന്റെ ബൈക്കിനും കേടുപറ്റി. കാറോടിച്ചിരുന്ന യുവാവു നിസ്സാര പരുക്കുകളോടെ രക്ഷപ്പെട്ടു. 

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/348231/a-car-lost-control-and-ran-over-a-house-on-the-roadside-the-roof-of-the-house-collapsed)