---
title: "സാബു കെ ജേക്കബ് പിറവത്ത് എൽഡിഎഫ് സ്ഥാനാർഥി"
english_title: "Sabu K Jacob is the LDF candidate in Pirawath."
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/348178/sabu-k-jacob-is-the-ldf-candidate-in-pirawath"
published_at: "2026-03-17T11:28:00+05:30"
category: "Ernakulam "
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69b8ee03388b5_Untitled-3.jpg"
keywords: []
---

# സാബു കെ ജേക്കബ് പിറവത്ത് എൽഡിഎഫ് സ്ഥാനാർഥി

> **Lead Summary:** സാബു കെ ജേക്കബ് പിറവത്ത് എൽഡിഎഫ് സ്ഥാനാർഥി. കേരള കോൺഗ്രസ് (എം) പാർട്ടി ചെയർമാൻ ജോസ് കെ മാണിയാണ് പ്രഖ്യാപിച്ചത്. 

## Article Content

സാബു കെ ജേക്കബ് പിറവത്ത് എൽഡിഎഫ് സ്ഥാനാർഥി. കേരള കോൺഗ്രസ് (എം) പാർട്ടി ചെയർമാൻ ജോസ് കെ മാണിയാണ് പ്രഖ്യാപിച്ചത്. 

എല്‍ഡിഎഫ് സ്ഥാനാര്‍ഥി പ്രഖ്യാപനം എത്തുമ്പോഴും സാബു കെ ജേക്കബ് നാട്ടുകാര്‍ക്കിടയിലായിരുന്നു. തുടര്‍ന്ന് എൽഡിഎഫ് മണ്ഡലം സെക്രട്ടറി പി ബി രതീഷും കമ്മിറ്റി അംഗങ്ങളും വിളിച്ച് ആശംസകൾ അറിയിച്ചു. കമ്മിറ്റിക്കുശേഷം സ്ഥാനാര്‍ഥി നേതാക്കൾക്കും പ്രവർത്തകർക്കുമൊപ്പം വ്യാപാരസ്ഥാപനങ്ങള്‍ സന്ദർശിച്ചു.

ചിലരെ നേരില്‍ക്കണ്ട് വോട്ടഭ്യർഥിച്ചു. നഗരവാസികൾക്ക് ചിരപരിചിതനായ മുൻ നഗരസഭാ ചെയർമാനെ ഏറെ സന്തോഷത്തോടെയാണ് സ്ഥാപന ഉടമകളും ജീവനക്കാരും വരവേറ്റത്. ​2010–15ൽ പിറവം പഞ്ചായത്ത് പ്രസിഡന്റ്, 2015–20ൽ പിറവം നഗരസഭയുടെ പ്രഥമ ചെയർമാൻ, സംസ്ഥാനത്തെ നഗരസഭകളുടെ ചേംബർ സെക്രട്ടറി എന്നീ നിലകളിൽ അഭിമാനകരമായ പ്രവർത്തനം കാഴ്ച വച്ചു.

14 വർഷമായി നിർധനരായ അമ്മമാർക്ക് കൈത്താങ്ങായി വിവിധ സംഘടനകളെ കൂട്ടിയോജിപ്പിച്ച് നടത്തുന്ന അമ്മയോടൊപ്പം' പരിപാടി സാബു കെ ജേക്കബിനെ മണ്ഡലത്തിലുടനീളം ജനകീയനാക്കി. പ്രീതി സാബുവാണ് ഭാര്യ. മക്കൾ:മനു ജേക്കബ് സാബു, ഡോ. മിന്നു സാറാ സാബു. മരുമക്കൾ: ഡോ. ശിൽപ്പ ജോബ്, ഡോ. മനേക് മർക്കോസ് റോയി.

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/348178/sabu-k-jacob-is-the-ldf-candidate-in-pirawath)