---
title: "പ്രായപൂർത്തിയാകാത്ത പെൺകുട്ടിയുമായുള്ള സൗഹൃദം ; യുവാവിനെ പെണ്‍കുട്ടിയുടെ വീട്ടുകാർ തല്ലിക്കൊന്നു"
english_title: "Friendship with a minor girl; Young man beaten to death by girl's family"
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/348067/friendship-with-a-minor-girl-young-man-beaten-to-death-by-girls-family"
published_at: "2026-03-16T15:35:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69b7d6225024b_drryh.jpg"
keywords: []
---

# പ്രായപൂർത്തിയാകാത്ത പെൺകുട്ടിയുമായുള്ള സൗഹൃദം ; യുവാവിനെ പെണ്‍കുട്ടിയുടെ വീട്ടുകാർ തല്ലിക്കൊന്നു

> **Lead Summary:** പൂനെ: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയുമായുള്ള സൗഹൃദത്തെച്ചൊല്ലിയുണ്ടായ തർക്കത്തിന് പിന്നാലെ യുവാവിനെ പെണ്‍കുട്ടിയുടെ വീട്ടുകാർ ആളുകൾ തല്ലിക്കൊന്നു. പൂനെയിൽ ക‍ഴിഞ്ഞ ശനിയാഴ്ച വൈകുന്നേരമാണ് കേസിനാസ്പദമായ സംഭവം. പെൺകുട്ടിയുടെ ഫോണിൽ നിന്ന് യുവാവിനെ വിളിച്ചുവരുത്തിയ ശേഷം തല്ലിക്കൊല്ലുകയായിരുന്നു.

## Article Content

പൂനെ: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയുമായുള്ള സൗഹൃദത്തെച്ചൊല്ലിയുണ്ടായ തർക്കത്തിന് പിന്നാലെ യുവാവിനെ പെണ്‍കുട്ടിയുടെ വീട്ടുകാർ ആളുകൾ തല്ലിക്കൊന്നു. പൂനെയിൽ ക‍ഴിഞ്ഞ ശനിയാഴ്ച വൈകുന്നേരമാണ് കേസിനാസ്പദമായ സംഭവം. പെൺകുട്ടിയുടെ ഫോണിൽ നിന്ന് യുവാവിനെ വിളിച്ചുവരുത്തിയ ശേഷം തല്ലിക്കൊല്ലുകയായിരുന്നു.

ആക്രമണത്തിൽ നഗേഷ് സഞ്ജയ് ജാദവ് (23) ആണ് കൊല്ലപ്പെട്ടത്. പെൺകുട്ടിയുമായി നഗേഷിനുണ്ടായിരുന്ന സൗഹൃദമാണ് കൊലപാതകത്തിന് കാരണം. സംഭവത്തിൽ ആറ് പേർ അറസ്റ്റിലായി. പ്രതികൾ പെൺകുട്ടിയുടെ ഫോണിൽ നിന്ന് യുവാവിനെ വിളിച്ചു വരുത്തുകയായിരുന്നു. തുടർന്ന് ക്രൂരമായി മർദിച്ചു.

ശേഷം നഗേഷിനെ ക്രൂരമായി മർദിച്ചുവെന്നും പത്ത് മിനിറ്റിനുള്ളിൽ വന്ന് കൊണ്ടുപോയില്ലെങ്കിൽ താഴേക്ക് എറിയുമെന്നും പെണ്‍കുട്ടിയുടെ വീട്ടുകാർ, നാ​ഗേഷിന്റെ വീട്ടിൽ വിളിച്ച് ഭീഷണിപ്പെടുത്തുകയായിരുന്നു. ഉടൻ നാഗേഷിന്റെ ബന്ധുക്കൾ സംഭവസ്ഥലത്തെത്തുകയും കെട്ടിടത്തിന് മുക‍ളിലായി മർദനമേറ്റ് അവശനിലയിൽ കിടന്ന നഗേഷിനെ ആശുപത്രിയിൽ എത്തിക്കുകയുമായിരുന്നു.

എന്നാൽ ആശുപത്രിയിൽ എത്തിച്ചെങ്കിലും നാ​ഗേഷിന്റെ ജീവൻ രക്ഷിക്കാനായില്ല. സംഭവത്തിൽ പൊലീസ് കേസെടുത്ത് അന്വേഷണംആരംഭിച്ചിട്ടുണ്ട്. സംഭവത്തിൽ പ്രതികളായി കൂടുതൽ പേരുണ്ടോ എന്ന അന്വേഷിക്കുകയാണെന്നും പൊലീസ് അറിയിച്ചു.

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/348067/friendship-with-a-minor-girl-young-man-beaten-to-death-by-girls-family)