---
title: " വീടിനുള്ളിൽ സ്റ്റാർട്ട് ചെയ്തുവെച്ച ബൈക്കിൽ നിന്നുള്ള പുക ശ്വസിച്ച് ഒരു കുടുംബത്തിലെ നാലുപേർ മരിച്ചു"
english_title: "Four members of a family died after inhaling smoke from a bike left running inside the house"
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/348017/four-members-of-a-family-died-after-inhaling-smoke-from-a-bike-left-running-inside-the-house"
published_at: "2026-03-16T13:38:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69b7ba863a851_Untitled-11.jpg"
keywords: []
---

#  വീടിനുള്ളിൽ സ്റ്റാർട്ട് ചെയ്തുവെച്ച ബൈക്കിൽ നിന്നുള്ള പുക ശ്വസിച്ച് ഒരു കുടുംബത്തിലെ നാലുപേർ മരിച്ചു

> **Lead Summary:** ചിറ്റൂർ: വീടിനുള്ളിൽ സ്റ്റാർട്ട് ചെയ്തുവെച്ച ബൈക്കിൽ നിന്നുള്ള പുക ശ്വസിച്ച് ഒരു കുടുംബത്തിലെ നാലുപേർ മരിച്ചു. എട്ടു വയസ്സുള്ള ഇരട്ട സഹോദരിമാരും ഇവരുടെ സഹോദരനും മുത്തച്ഛനുമാണ് ഉറക്കത്തിനിടെ മരണപ്പെട്ട ത്. ആന്ധ്രാപ്രദേശിലെ ചിറ്റൂർ ജില്ലയിൽ ഞായറാഴ്ചയാണ് സംഭവം.

## Article Content

ചിറ്റൂർ: വീടിനുള്ളിൽ സ്റ്റാർട്ട് ചെയ്തുവെച്ച ബൈക്കിൽ നിന്നുള്ള പുക ശ്വസിച്ച് ഒരു കുടുംബത്തിലെ നാലുപേർ മരിച്ചു. എട്ടു വയസ്സുള്ള ഇരട്ട സഹോദരിമാരും ഇവരുടെ സഹോദരനും മുത്തച്ഛനുമാണ് ഉറക്കത്തിനിടെ മരണപ്പെട്ട ത്. ആന്ധ്രാപ്രദേശിലെ ചിറ്റൂർ ജില്ലയിൽ ഞായറാഴ്ചയാണ് സംഭവം.

എട്ടു വയസ്സുകാരായ ചന്ദന, ചരിത, ഇവരുടെ സഹോദരൻ കാർത്തിക് (15), മുത്തച്ഛൻ രാമചന്ദ്രയ്യ (70) എന്നിവരാണ് മരിച്ചത്. ഹെയർ സലൂൺ നടത്തുന്ന മുരളിയുടെ മക്കളും പിതാവുമാണ് മരിച്ചവർ.

മുരളി തന്റെ മോട്ടോർ സൈക്കിൾ റിപ്പയർ ചെയ്തിരുന്നു. ബൈക്കിന്റെ എഞ്ചിൻ രാത്രി മുഴുവൻ പ്രവർത്തിപ്പിക്കാൻ മെക്കാനിക് നിർദ്ദേശിച്ചതിനെ തുടർന്ന് ഇയാൾ ബൈക്ക് വീടിനുള്ളിൽ സ്റ്റാർട്ട് ചെയ്തുവെച്ചു. ഇതിനുശേഷം കുട്ടികളും മുത്തച്ഛനും ഉറങ്ങുകയായിരുന്ന മുറിയുടെ വാതിലുകളും ജനലുകളും അടച്ച ശേഷം മുരളിയും ഭാര്യയും ടെറസിൽ ഉറങ്ങാൻ പോയി.

മുറിക്കുള്ളിൽ ബൈക്കിലെ പുക നിറഞ്ഞതോടെ മാരകമായ കാർബൺ മോണോക്സൈഡ് വാതകം രൂപപ്പെടുകയും ശ്വാസം മുട്ടി നാലുപേരും ഉറക്കത്തിൽ തന്നെ മരണപ്പെടുകയുമായിരുന്നു. രാവിലെയാണ് നാലുപേരെയും മരിച്ച നിലയിൽ കണ്ടെത്തിയത്. സംഭവത്തിൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. മൃതദേഹങ്ങൾ പോസ്റ്റ്‌മോർട്ടത്തിനായി സർക്കാർ ആശുപത്രിയിലേക്ക് മാറ്റി.

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/348017/four-members-of-a-family-died-after-inhaling-smoke-from-a-bike-left-running-inside-the-house)